28 December 2025, Sunday

Related news

December 26, 2025
December 25, 2025
December 22, 2025
December 21, 2025
December 20, 2025
December 17, 2025
December 6, 2025
December 3, 2025
November 29, 2025
November 22, 2025

എഡിഎമ്മിന്റെ മരണം: കലക്ടറുടെ മൊഴി രേഖപ്പെടുത്തുന്നു

Janayugom Webdesk
കണ്ണൂർ
October 19, 2024 1:13 pm

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കലക്ടറുടെ മൊഴിയെടുക്കൽ നടപടി ആരംഭിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റവന്യൂ വകുപ്പ്, ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയെ ചുമതലപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ആറ് കാര്യങ്ങൾ അന്വേഷിക്കാനാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാം, എഡിഎമ്മിനെതിരായ പി.പി ദിവ്യയുടെ ആരോപണങ്ങൾ, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ, എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അന്വേഷിക്കണം എന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.