22 January 2026, Thursday

Related news

January 15, 2026
January 15, 2026
January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 15, 2025

സമൂഹത്തില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ ഇഡിവരുമോ എന്ന ഭയത്താല്‍ സിനിമാക്കാര്‍ പറയുന്നില്ലെന്ന് അടൂര്‍

Janayugom Webdesk
തിരുവനന്തപുരം
September 30, 2023 11:57 am

സമൂഹത്തില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ സിനമാക്കാര്‍ ഇഡി വരുമോ എന്ന് ഭയക്കുന്നത് കൊണ്ട് പറയുന്നില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബിജെപി നേതാവും ഗോവ ഗവര്‍ണറുമായ ശ്രീധരന്‍പിള്ളയെ വേദിയിലിരുത്തിയായിരുന്നു അടൂരിന്‍റെ പരാമാര്‍ശം.

എഴുത്തുജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന് ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നൽകിയ അനുമോദനചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. തെറ്റായ കാര്യങ്ങൾ തുറന്നുപറയാത്ത പലർക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരും ഒട്ടേറെയാണ്. 

നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ.ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. കാണുന്ന കാര്യങ്ങളെക്കുറിച്ച് തുറന്നുപറച്ചിലിനു ഭയവുമില്ല അടൂര്‍ അഭിപ്രായപ്പെട്ടു.കലാബോധവും സാഹിത്യബോധവുമുള്ള നേതാക്കൾക്കേ ജനങ്ങളുമായി ഇടപഴകാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞുഅതേസമയം, വൈകാരികതയല്ല മനുഷ്യനെ നയിക്കേണ്ടതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യവും വ്യത്യസ്തതയുമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. രാജ്യതാത്പര്യങ്ങളെ സംരക്ഷിക്കേണ്ട സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടത് എന്നും അദ്ദേഹം എടുത്തു പറഞു

Eng­lish Summary:
Adoor says that film­mak­ers don’t talk about wrong things going on in the soci­ety because they are afraid of expos­ing them

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.