സിപിഐ ജില്ലാ കമ്മറ്റിയംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. എ എം അജിയുടെ സ്മരണയ്ക്കായി അഡ്വ. എ എം അജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഏഴാമത് അവാര്‍ഡിന് സ്വാതന്ത്ര്യസമര സേനനിയും വിപ്ലവ ഗായിക പി കെ മേദിനിയെ തെരഞ്ഞെടുത്തു.
10,001 രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, പ
രിസ്ഥിതി സംരക്ഷണം, നിയമബോധന പ്രവര്‍ത്തനം, ജൈവകൃഷി പ്രോത്സാഹനം എന്നീ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കുന്ന ശ്രദ്ധേയവ്യക്തികൾക്കാണു എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പുനലൂര്‍ സോമരാജന്‍, ഡോ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത, ഡോ: എം. എസ്. സുനില്‍, സംവിധായകൻ ഡോ: ബിജു, പുസ്തകപ്രസാധകൻ ഉണ്മ മോഹൻ, സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി എന്നിവരെയാണ് അവാര്‍ഡിന് തെരെഞ്ഞെടുത്തത്. അഡ്വ: എ. എം. അജിയുടെ ചരമദിനമായ ഒക്‌ടോബര്‍ 12 ന് രാവിലെ 11 മണിക്ക് പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വച്ച് നിയമസഭ ഡെപ്യൂട്ടി സ്പീകർ ചിറ്റേഴം ഗോപകുമാർ
അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ. പി. ജയൻകണ്‍വീനര്‍ അഡ്വ: എ ജയകുമാർ എന്നിവർ അറിയിച്ചു.
English Summary: Adv. AM AG Foundation Award to PK Medini
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.