3 January 2026, Saturday

ദളിത് വിഭാഗങ്ങള്‍ക്ക് ഇന്നും അവഗണന: അഡ്വ. കെ പ്രകാശ് ബാബു

മൂന്നാര്‍
April 4, 2023 11:01 pm

അഖിലേന്ത്യ ദളിത് അവകാശ സമിതി (എഐഡിആര്‍എം) സംസ്ഥാന ക്യാമ്പ് സമാപിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന സെമിനാര്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ദളിത് വിഭാഗത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാലഘട്ടങ്ങള്‍ മാറി മറിഞ്ഞിട്ടും ദളിത് വിഭാഗത്തിലുള്‍പ്പെടുന്നവര്‍ ഇന്നും സമൂഹത്തില്‍ അവഗണന ഏറ്റുവാങ്ങുകയാണ്.

കേന്ദ്ര സര്‍ക്കാരും അവര്‍ക്കെതിരെ മുഖംതിരിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ദളിത് ജനതക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐഡിആര്‍എം പ്രസിഡന്റ് എ രാമമൂര്‍ത്തി, സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ അഡ്വ. എന്‍ രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 140ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Adv. K. Prakash Babu speech
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.