2 May 2024, Thursday

Related news

December 17, 2023
October 22, 2023
September 28, 2023
August 10, 2023
August 5, 2023
July 25, 2023
July 18, 2023
June 29, 2023
June 26, 2023
June 22, 2023

ദളിതർക്ക് പ്രവേശനം നിഷേധിച്ചു, സംഘർഷം; തമിഴ്‌നാട്ടിൽ ക്ഷേത്രം സീൽ ചെയ്തു

Janayugom Webdesk
ചെന്നൈ
June 7, 2023 4:42 pm

ദളിതർക്ക് പ്രവേശനം നിഷേധിച്ച തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ മേൽപ്പാടിക്കടുത്തുള്ള  ദ്രൗപതി അമ്മൻ ക്ഷേത്രം സീൽ ചെയ്തു. സവർണ്ണ ജാതിക്കാരും ദളിതരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടർന്നാണ് ബുധനാഴ്ച ജില്ലാ ഉദ്യോഗസ്ഥർ ക്ഷേത്രം സീൽ ചെയ്തത്. ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഏപ്രില്‍ മുതല്‍ സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജില്ലാ ഭരണകൂടം പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സംഘര്‍ഷം അവസാനിച്ചില്ല.

ഈ കഴിഞ്ഞ ഏപ്രിലിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു, ഇത് സവർണ്ണ ജാതിക്കാർ എതിർക്കുകയും, ദളിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നത് തടയുകയും ചെയ്തു. ഈ സംഭവത്തെതുടർന്ന് രണ്ട് സമുദായങ്ങളും തമ്മിൽ സംഘർഷമുണ്ടായി. വിഷയത്തിൽ കുറഞ്ഞത് നാല് എഫ്‌ഐആറുകളെങ്കിലും ഫയൽ ചെയ്തിട്ടുണ്ട്. അതിനാൽ കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് അധികൃതർ ക്ഷേത്രം സീൽ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.

ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലാണ് ദ്രൗപതി അമ്മൻ ക്ഷേത്രം പ്രവർത്തിക്കുന്നത്.

Eng­lish Sum­ma­ry: Tamil Nadu tem­ple sealed amid row over Dal­its denied entry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.