22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
August 22, 2024
August 9, 2024
December 23, 2023
November 14, 2023
October 23, 2023
September 3, 2023
August 10, 2023
August 8, 2023
July 27, 2023

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ ആഞ്ഞടിച്ച് അഭിഭാഷകൻ

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2022 3:24 pm

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ ആഞ്ഞടിച്ച് അഭിഭാഷകൻ. തലപ്പാവും വളയും അനുവദനീയമാണെങ്കിൽ ഹിജാബ് മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് അഭാഭാഷകൻ ചോദിച്ചു.ഹർജിക്കാരുടെ അഭിഭാഷകനായ കർണാടക മുൻ അഡ്വക്കേറ്റ് ജനറൽ രവി വർമ്മ കുമാറാണ് ഇത്തരത്തിലെ ചോദ്യം ഉന്നയിച്ചത്. 

കേസ് പരിഗണിക്കവെ കർണാടക ഹൈക്കോടതി ബെഞ്ചിനോടായിരിന്നു ചോദ്യം.വളകളും തലപ്പാവും പോലുള്ള വ്യത്യസ്ത മതചിഹ്നങ്ങൾ ഇന്ത്യൻ സമൂഹത്തിൽ സാധാരമാണ്. എന്നാൽ, മുസ്ലീം സ്ത്രീകൾക്ക് ശിരോവസ്ത്രം ധരിക്കാതിരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത് ശത്രുതാപരമായ വിവേചനത്തിന്റെ ഉദാഹരണമാണ്.സംസ്ഥാനത്തെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ വിദ്യാർത്ഥികൾക്ക് നിശ്ചിത യൂണിഫോം ഇല്ലാത്തതിനാൽ വിവേചനം കൂടുതൽ ശക്തമാണ്. ഇതിന്റെ ഫലമായി ഹിജാബിന് നിരോധനം ഏർപ്പെടുത്തുന്ന ഒരു നിയമവുമില്ലെന്നും അദ്ദേഹം വാദിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 15 പ്രകാരം മതം നിരോധിച്ചിരിക്കുന്നു. സർക്കാർ നിർദേശിച്ച യൂണിഫോമുകളൊന്നും സംസ്ഥാനത്ത് ഇല്ല. എന്നാൽ, മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ വരുന്നത് തടയാൻ ശ്രമങ്ങൾ നടത്തുന്നു. ഇത് വിവേചനത്തിന് തുല്യമാണെന്ന് രവി വർമ്മ കുമാർ കർണാടക ഹൈക്കോടതിയുടെ ബെഞ്ചിനോട് പറഞ്ഞു.ഹിന്ദുകൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടേതായ മതചിഹ്നങ്ങളുണ്ട്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളെ ഉയർത്തിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. 

എന്തുകൊണ്ടാണ് ഈ ശത്രുതാപരമായ വിവേചനത്തിന് ഹിജാബ് മാത്രം തിരഞ്ഞെടുത്തത്? മതം കൊണ്ടല്ലേ?” കുമാർ കോടതിയിൽ വാദിച്ചു. എന്നാൽ, സിഖുകാർക്ക് തലപ്പാവ് നിരോധിക്കുണോ? പെൺകുട്ടികളും വളകൾ ധരിക്കുന്നു. പാവപ്പെട്ട മുസ്ലീം പെൺകുട്ടികളോട് എന്തിനാണ് ഈ വിവേചനം? പൗരന്മാർക്ക് അവരുടെ മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഭരണകൂടം വിവേചനം കാണിക്കരുതെന്ന്അദ്ദേഹം പറഞ്ഞു. ഭരണ ഘടനയുടെ ആർട്ടിക്കിൾ 15 പ്രകാരമാണിത്. ഹിജാബ് ധരിച്ച പെൺകുട്ടികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നത് മതം കാരണം മാത്രമാണ്. , വള, കുരിശ് എന്നിവ ഉപയോഗിക്കുന്നവർക്ക് ഇത്തരം വിവേചനം ഇല്ല. കുമാർ പറഞ്ഞു.

സാർവത്രിക വിദ്യാഭ്യാസം, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസതതിലെ ഒരു ക്രൂരമായ തീരുമാനമാണിത്. ഇത്തരം വിവേചനത്തിന്റെ പേരിൽ അവരെ അടച്ചു പൂട്ടുകയാണെങ്കിൽ, അത് അവരുടെ വിദ്യാഭ്യാസത്തിന്റെ നാശത്തിന് തുല്യമായിരിക്കും, — കുമാർ പറഞ്ഞു.അതേസമയം, ഹിജാബ് വിഷയം ഇന്നും ഹൈക്കോടതി പരിഗണിക്കുകയാണ്. ഇക്കഴിഞ്ഞ 3 ദിവസങ്ങളിലായി കർണാടക ഹൈക്കോടതി വാദം കേൾക്കുകയാണ്. എന്നാൽ, ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കി. കേസിൽ ഹർജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് ആവിശ്യം ഉന്നയിച്ചത്.

കർണാടക ഹൈക്കോടതിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി രാഷ്ട്രീയ പാർട്ടികൾ വിഷയം ഉപയോഗിക്കുന്നതായി അഭിഭാഷകൻ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനാലാണ് വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഉഡുപ്പി ഗവൺമെന്റ് ജൂനിയർ കോളേജിലെ ആയിഷ അൽമാസിന്റെയും മറ്റ് നാല് വിദ്യാർത്ഥിനികളുടെയും അഭിഭാഷകൻ മുഹമ്മദ് താഹിറാണ് വിഷയം കോടതി ശ്രദ്ധയിൽ കൊണ്ടു വന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉദ്ധരിച്ച് രാഷ്ട്രീയ പാർട്ടികൾ വിവാദം നേട്ടമാക്കാൻ നോക്കുന്നതായി പ്രസ്താവിച്ചു. അതേസമയം, വിവാദത്തിന് പിന്നാലെ, കർണാടകയിലെ ശിവ മോഗ ജില്ലയിലെ ഗവൺമെന്റ് ഹൈസ്‌കൂളിലെ പതിമൂന്ന് പെൺകുട്ടികൾ 10-ാം ക്ലാസ് പരീക്ഷ എഴുതാൻ വിസമ്മതിച്ചു. സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് ഒഴിവാക്കാൻ അധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുട്ടികളുടെ തീരുമാനം.

ശിവമോഗ ജില്ലയിലെ സർക്കാർ പബ്ലിക് സ്‌കൂളിലെ അധ്യാപകർ മുസ്ലീം പെൺകുട്ടികളെ തടഞ്ഞു നിർത്തി ഹിജാബ് അഴിച്ചു മാറ്റാൻ അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിക്കുകയും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇസ്ലാമിക വസ്ത്രത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Eng­lish Sumamry:Advocate in Kar­nata­ka High Court over hijab controversy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.