22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

എഎഫ്‌സി ഏഷ്യന്‍ കപ്പ്; തോല്‍വിയോടെ ഇന്ത്യ പുറത്ത്

Janayugom Webdesk
അല്‍ റയാന്‍
January 18, 2024 10:03 pm

എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഉസ്ബെക്കിസ്ഥാനാണ് ഇന്ത്യയെ തകര്‍ത്തത്. തോല്‍വിയോടെ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ അടഞ്ഞു. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ ഉസ്ബെക്കിസ്ഥാന്‍ മൂന്ന് ഗോളുകളും നേടി. മത്സരത്തിന്റെ നാലാം മിനിറ്റില്‍ അബ്ബൂസ്ബെകിലൂടെ ഉസ്ബെക്കിസ്ഥാന്‍ ആദ്യഗോള്‍ നേടി. 18-ാം മിനിറ്റില്‍ ഇഗോര്‍ സെര്‍ജീവും ഇഞ്ചുറി സമയത്ത് നസ്റുള്ളേവും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ 3–0ന് ഉസ്ബെക്കിസ്ഥാന്‍ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് കഴിയാതിരുന്നതോടെ തോല്‍വി ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയോട് 2–0ന് ഇന്ത്യ തോറ്റിരുന്നു.

Eng­lish Summary;AFC Asian Cup; India out with defeat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.