ആഫ്രിക്കന്‍ യൂണിയന് ജി20 സ്ഥിരാംഗത്വം നല്‍കുന്നത് ഡല്‍ഹി ഉച്ചകോടി അംഗീകരിച്ചു. പൊതു സമവായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആഫ്രിക്കന്‍ യൂണിയനില്‍ 55 രാജ്യങ്ങളാണുള്ളത്. ജി20 ല്‍ പുതിയ സ്ഥിരാംഗത്വം വന്നതോടെ വരുന്ന വര്‍ഷം മുതല്‍ ജി21 ആയി മാറും. കൊമോറോ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണുമായ അഹ്‌സലി അസോമണിയെ കയ്യടിയോടെ ഉച്ചകോടി സ്വാഗതം ചെയ്തു. രാവിലെ ഭാരത് മണ്ഡപത്തില്‍ തുടക്കം കുറിച്ച ഉച്ചകോടിയുടെ സമ്മേളന വേദിയിലേക്ക് എത്തിയ രാഷ്ട്രത്തലവന്മാരെ പ്രധാനമന്ത്രി പ്രത്യേകം പ്രത്യേകമായാണ് സ്വാഗതം ചെയ്തത്. ചിരിയും സന്തോഷവും ഹസ്തദാനവും ആലിംഗനവുമായി നീണ്ട സ്വാഗതത്തിന് ശേഷം സമ്മേളനത്തിന് തുടക്കമായി. മൊറോക്കോയിലെ ഭൂകമ്പത്തില്‍ ദുരിതം നേരിട്ട ജനതയ്ക്ക് അനുശോചനം അര്‍പ്പിച്ചാണ് മോഡി ആമുഖ പ്രസംഗത്തിന് തുടക്കമിട്ടത്. ജനകീയ സഹകരണത്തിലൂടെ പരസ്പര വിശ്വാസം വര്‍ധിപ്പിച്ച് പ്രതിസന്ധികളെ മറികടക്കണമെന്ന് മോഡി പറഞ്ഞു. രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു സെഷനുകളിലായാണ് വിവിധ വിഷയങ്ങളില്‍ യോഗം മുന്നേറിയത്. വൈകിട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ വിരുന്നോടെ ഉച്ചകോടിയുടെ ഇന്നലത്തെ ചടങ്ങുകള്‍ക്ക് സമാപനമായി. നാളെ ഉച്ചകോടി സമാപിക്കും.
English summary;Permanent membership of the African Union: No longer G21
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.