24 January 2026, Saturday

Related news

January 23, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026

15 വര്‍ഷത്തിന് ശേഷം വാരണം ആയിരം വീണ്ടും വരുന്നു; യുഎസിലും പ്രദര്‍ശനം

Janayugom Webdesk
July 16, 2023 6:54 pm

സൂര്യ നായകനായി എത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ വാരണം ആയിരം സിനിമ 15 വര്‍ഷത്തിന് ശേഷം വീണ്ടും വരുന്നു. 2008ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അച്ഛൻ കൃഷ്ണൻ, മകൻ സൂര്യ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിച്ചത്. ‍‍‍‌‌സമീറ റെഡ്ഡി, സിമ്രാൻ, ദിവ്യ സ്പന്ദന തുട‌ങ്ങിയവർ ചിത്രത്തിൽ നായികമാരായി എത്തിയത്.

ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ആരാധകരെ സ്വന്തമാക്കിയതെങ്കിലും റീ റിലീസിന് തമിഴ് വേർഷനല്ല എത്തുന്നത്. സൂര്യ സൺ ഓഫ് കൃഷ്ണൻ എന്ന പേരിൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് റീ റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ യുഎസിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. യുഎസ്സിൽ ജൂലൈ 19നും ഇന്ത്യയിൽ 21നുമാണ് ചിത്രത്തിൻറെ റീ റിലീസ്. ചിത്രത്തിന്റെ 3.12 മിനിറ്റ് ദൈർഘ്യമുള്ള ഒരു ട്രെയിലറും അണിയറക്കാർ പുറത്തിറക്കിയിരുന്നു.

Eng­lish Summary:After 15 years, Vaaranam aayi­ram is re releasing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.