12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 7, 2025
March 31, 2025
March 28, 2025
March 18, 2025
March 17, 2025
March 17, 2025
March 16, 2025
March 13, 2025
March 12, 2025

35 വർഷങ്ങൾക്കുശേഷം കമൽ ഹാസ്സനും മണിരത്നവും ഒന്നിക്കുന്ന “KH234”; അണിയറയില്‍ ഇവരും…

Janayugom Webdesk
കൊച്ചി
October 27, 2023 3:24 pm

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ — മണിരത്‌നം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘KH234’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വെളിപ്പെടുത്തി. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു .കൾട്ട് ക്ലാസിക് ചിത്രമായ നായകന് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്റെ താൽക്കാലിക പേരാണ് KH 234. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇന്ന് നിർമ്മാതാക്കൾ പുറത്തിറക്കി.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് KH234 ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

 

വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ പേരിന്റെ പ്രഖ്യാപനത്തിനും അഭിനേതാക്കളുടെ വിവരങ്ങൾ അറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Eng­lish Sum­ma­ry: After 35 years, Kamal Haasan and Mani Rat­nam will come togeth­er in “KH234

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.