25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 17, 2025
April 16, 2025
April 15, 2025
April 15, 2025
April 10, 2025
April 8, 2025
March 30, 2025
March 27, 2025
March 27, 2025

ദിലീപിന് പിന്നാലെ സിദ്ദിഖിനെയും കൈവിട്ട് സിനിമാ ലോകം

ബലാത്സംഗകേസിന് പിന്നാലെ സിനിമകളിൽ നിന്ന് പുറത്ത് 
Janayugom Webdesk
തിരുവനന്തപുരം
September 25, 2024 5:30 pm

ബലാത്സംഗകേസിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ നടൻ സിദ്ദിഖിനെയും കൈവിട്ട് സിനിമാ ലോകം. മുൻപ് കരാർ ആയതും
ഷൂട്ടിംഗ് ആരംഭിച്ചതുമായ നിരവധി സിനിമകളിൽ നിന്നാണ് സിദ്ദിഖിനെ ഒഴിവാക്കി പകരക്കാരെ കണ്ടെത്തിയത്. സിദ്ദിഖിനെ ഉൾപ്പെടുത്തി സിനിമ പുറത്തിറക്കിയാൽ പരാജയപെടുമെന്ന ഭീതിമൂലമാണ് പല നിർമാതാക്കളും സംവിധായകരും പകരം താരങ്ങളെ കണ്ടെത്തുന്നത്. ഒരു കാലത്ത് സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും വെല്ലുവിളിച്ച് വമ്പൻ കളക്ഷൻ വാരിക്കൂട്ടാൻ ദിലീപിന്റെ സിനിമകൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസിൽ പിടിയിലായതോടെ ദിലീപിന്റെ പതനവും തുടങ്ങി . പ്രമുഖ സംവിധായകരെ ഉൾപ്പടെ വെച്ച് ദിലീപ് നായകനായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും കനത്ത പരാജയമായിരുന്നു . ഈ പേടിയാണ് സിദ്ദിഖിനേയും മാറ്റിനിർത്തുവാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്. 

ആടുജീവിതത്തിലെ ഗോകുൽ നായകനാകുന്ന വിനോദ് രാമന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മ്ലേച്ഛനിനില്‍ നിന്നും സിദ്ദിഖിനെ ഒഴിവാക്കി. ഷമ്മി തിലകനാണ് പകരമെത്തുക. അജു വര്‍ഗീസിനെ നായകനാക്കി സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന പടക്കുതിരയിൽ നിന്നും സിദ്ദിഖിനെ പുറത്താക്കിയിട്ടുണ്ട്. രഞ്ജി പണിക്കർക്കാണ് ഇതിൽ അവസരം ലഭിച്ചത്. സിദ്ദിഖ് പങ്കെടുത്ത് ഷൂട്ടിംഗ് ആരംഭിച്ച ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നിന്നും വരെ ഒഴിവാക്കിയത് കരിയറിന് തിരിച്ചടിയാകും.ജി എന്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആര്യ നായകനാകുന്ന ഈ സിനിമ വിവിധ ഭാഷകളില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിലും സിദ്ദിഖിന് നിർണായക റോളുണ്ടായിരുന്നു. പരാജയ ഭീതിയിൽ ഈ ചിത്രത്തിൽ നിന്നും സിദ്ദിഖിനെ ഒഴിവാക്കുമെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.