സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എഴുത്തുകാരി ജെ കെ റൗളിംഗിന് വധഭീഷണി. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് റൗളിംഗിനെതിരെ ഭീഷണിയുമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് റൗളിങ് ട്വീറ്റ് ചെയ്തു. റുഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രണം തന്നെ പിടിച്ചുലച്ചുവെന്നും അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും റൗളിംഗ് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വധഭീഷണി. ട്വീറ്റിനോട് പ്രതികരിക്കവെ, ‘നിങ്ങള്‍ ഭയക്കേണ്ട, അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു ഭീഷണി. ഇയാള്‍ റുഷ്ദിയെ ആക്രമിച്ച ന്യൂ ജഴ്‌സിയില്‍ നിന്നുള്ള അക്രമി ഹാദി മാറ്റാറെയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു സാഹിത്യ പരിപാടിക്കിടെയാണ് റുഷ്ദിയെ നിരവധി തവണ് ആക്രമി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഖത്തും കഴുത്തിനും വയറിലുമായി പത്തിലേറെ കുത്താണ് ഏറ്റത്. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ശസ്ത്രക്രിയക്ക് വിധേയനായ റുഷ്ദി സംസാരിച്ചു തുടങ്ങിയെന്നും മുറിയില്‍ അല്‍പ ദൂരം നടന്നുവെന്നും സൂചനയുണ്ട്.
English summary; After Salman Rushdie was attacked, writer JK Rowling received death threats
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.