16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025

കശ്മീർ കിഷ്ത്വാറിലെ ഏറ്റുമുട്ടിലിന് ശേഷം തീവ്രവാദികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു

Janayugom Webdesk
ജമ്മു
August 11, 2024 1:01 pm

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവയ്പ്പ് നടന്നു.കിഷ്ത്വാര്‍ ജില്ലയിലെ പദ്ദര്‍ ബതം പാലം മേഖലയിലാണ് വെടിവയ്പ്പ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്ഥലത്ത് തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം അനന്ത്‌നാഗിലെ സൈനിക ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ദീപക് കുമാര്‍ യാദവ്,ലാന്‍സ് നായിക് പ്രവീണ്‍ ശര്‍മ്മ എന്നിവരുടെ പരമോന്നത ത്യാഗത്തെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ഇന്ത്യന്‍ സൈന്യത്തിലെ എല്ലാ റാങ്ക് ഉദ്യോഗസ്ഥരും അഭിവാദ്യം ചെയ്തു.കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഗണ്ഡോലെ മേഖലയില്‍ ഇന്നലെ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.3 സൈനികരും 2 സാധാരണക്കാരും ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ രണ്ട് സാധാരണക്കാരുടെ പിന്നിലുള്ള ഭീകരബന്ധം അന്വേഷിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു.രണ്ട് സാധാരണക്കാരുള്‍പ്പെടെ പരിക്കേറ്റ 5 പേരെയും ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊക്കര്‍നാഗില്‍ നടന്ന ഭീകരാക്രമണം മനുഷ്യ സഹായത്തോടെയും യന്ത്ര സഹായത്താലും നേരത്തെ സ്ഥിരീകരിച്ചിരുന്നതാണെന്ന് സൈന്യം വ്യക്തമാക്കി.2024 ആഗസ്റ്റ് 5നും ജൂലൈ 24നും നടന്ന തീവ്രവാദി ആക്രമണങ്ങളുടെ ഉത്തരവാദികളായ ഭീകരര്‍ കിഷ്ത്വാര്‍ മേഖല കടന്ന് കശ്മീരിലെ കപ്രാന്‍ ഗരോള്‍ മേഖലയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു.രാഷ്ട്രീയ റൈഫിളുകളും J&K പൊലീസും ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.ആഗസ്റ്റ് 9നും 10നും ഈ ഭീകരര്‍ ഒളിച്ചിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കപ്രാനിലെ മലനിരകളില്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.

ഏകദേശം 1400 മണിക്കൂറോളം തുടര്‍ച്ചയായി ഈ ഭീകരരെ നിരീക്ഷിച്ച് വരികയായിരുന്നുവെങ്കിലും ആഗസ്റ്റ് 10ന് ഭീകരരുടെ ഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്കും രണ്ട് സാധാരണക്കാര്‍്ക്കും പരിക്കേല്‍ക്കുകയുമായിരുന്നു.പരിക്കേറ്റ സാധാരണക്കാരുടെ ഭീകരബന്ധത്തെപ്പറ്റി അന്വേഷിച്ച് വരികയാണെന്നും സൈന്യം പറഞ്ഞു.

Eng­lish Summary;After the encounter in Kash­mir’s Kisht­war, the search for the ter­ror­ists began

Kerala State - Students Savings Scheme

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.