
ദിവസങ്ങളോളം നീണ്ട കഠിന ചൂടിന് ശേഷം കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യം വഹിച്ച് ഡൽഹിയും സമീപ പ്രദേശങ്ങളും. ഡൽഹി, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ഇന്ന് വൈകുന്നേരം ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചു. ഇതിൻറെ ആഘാതം രാത്രി 9 മണി വരെ നീണ്ടു നിൽക്കുമെന്നാണ് വിലയിരുത്തൽ.
കാറ്റ് വിളകൾക്കും ദുർബല ഘടനകൾക്കും നാശം വരുത്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആളുകൾ കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനും സാധ്യമെങ്കിൽ യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മരങ്ങൾക്കിടയിലേക്ക് പോകുകയോ കോൺക്രീറ്റ് തറയിൽ കിടക്കുകയോ, കോൺക്രീറ്റ് ഭിത്തിയിൽ ചാരുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റിൽ ലോധി ഗാർഡൻ ഉൾപ്പെടെ ഡൽഹിയിലെ പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. തിങ്കളാഴ്ച രാജ്യ തലസ്ഥാനം സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.