27 December 2024, Friday
KSFE Galaxy Chits Banner 2

ഇന്ധനവിലവര്‍ദ്ധനവിനെതിരെയുള്ള എല്‍ഡിഎഫ് മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു

Janayugom Webdesk
കൊല്ലം
April 21, 2022 10:07 pm

ജനജീവിതം അതീവ ദുസ്സഹമാക്കുന്ന ഇന്ധവിലവര്‍ദ്ധനവിനെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആഫുസകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലയിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
കൊല്ലം ചിന്നക്കടയില്‍ ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം സിപിഐ ജില്ലാസെക്രട്ടറി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സിറ്റികമ്മിറ്റി സെക്രട്ടറി അഡ്വ. എ രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഎം ഏരിയസെക്രട്ടറി എ എം ഇക്ബാല്‍ സ്വാഗതം പറഞ്ഞു. കെ വരദരാജന്‍, പ്രസന്ന ഏണസ്റ്റ്, ഹണി, എ ഇക്ബാല്‍കുട്ടി, തടത്തിവിള രാധാകൃഷ്ണന്‍, കടവൂര്‍ ചന്ദ്രന്‍, പെരിനാട് വിജയന്‍, കെ എന്‍ മോഹന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
ചാത്തന്നൂർ പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ എല്‍ഡിഎഫ് ജില്ലാകണ്‍വീന്‍ എന്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. എസ് പ്രകാശ് അധ്യക്ഷത വഹിച്ചു. കെ ആർ മോഹനൻ പിള്ള, കെ സേതുമാധവൻ, അരുൺരാജ് പൂയപ്പള്ളി, സുഗതൻ പിള്ള, അഡ്വ. ആർ ദിലീപ് കുമാർ, അഡ്വ. എച്ച് ഹരീഷ്, അഡ്വ. ശ്രീകുമാർ, ബിജു, വി സണ്ണി, വി രാധാകൃഷ്ണൻ, പത്മനാഭൻ തമ്പി, തുടങ്ങിയവർ സംസാരിച്ചു.
പരവൂരിൽ നടന്ന ധർണ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എച്ച് ഷാരിയർ ഉദ്ഘാടനം ചെയ്തു. കെ പി കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ സദാനന്ദൻ പിള്ള, എസ് സുഭാഷ്, ജയപ്രകാശ്, പി വി സത്യൻ, കെ കെ സുരേന്ദ്രൻ, ബിനു തുടങ്ങിയവർ സംസാരിച്ചു.
കുന്നത്തൂരിൽ സബ് ട്രെഷറിയുടെ മുന്നിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ച് ശാസ്താം കോട്ട പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന മാർച്ചും ധർണയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടി ഉദ്ഘാടനം ചെയ്തു. അംഗം കെ ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. ബി വിജയമ്മ, അഡ്വ. സി ജി ഗോപുകൃഷ്ണൻ, വി ആർ ബാബു, ജി പ്രദീപ്, ഹരികുമാർ, ആർ അജയൻ, ആർ അനീറ്റ, ടി ആർ ശങ്കരപ്പിള്ള, അൻവർ ഷാഫി, യേശ്പാൽ, കെ കെ രവികുമാർ, ഉഷാലയം ശിവരാജൻ, ജി ആർ വർമ, പ്രഫ. മാധവൻ പിള്ള, ആർദർ ലോറൻസ് എന്നിവർ സംസാരിച്ചു
ചവറ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും എൽജെഡി നേതാവ് സി കെ ഗോപി ഉദ്ഘാടനം ചെയ്തു. ആർ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഐ ഷിഹാബ് സ്വാഗതം പറഞ്ഞു. ടി മനോഹരൻ, പി ബി രാജു, ജി മുരളീധരൻ, രാജമ്മ ഭാസ്ക്കരൻ, അനിൽ പുത്തേഴം, വി ജ്യോതിഷ്കുമാർ, ടി എ തങ്ങൾ, ആർ മുരളി, അഡ്വ. പി ബി ശിവൻ, അഡ്വ. ഷാജി എസ് പള്ളിപ്പാടൻ, എൽ സുരേഷ്, ചവറ ഷാ, രാമചന്ദ്രൻപിള്ള, മോഹനക്കുട്ടൻ എന്നിവർ സംസാരിച്ചു.
ചക്കുവള്ളി എസ്ബിഐ ശാഖയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു. എം ശിവശങ്കരപ്പിള്ള അധ്യക്ഷനായിരുന്നു. ആർ എസ് അനിൽ,ൊ സി എം ഗോപാലകൃഷ്ണൻ നായർ, പ്രഫ എസ് അജയൻ, സാബു ചക്കുവള്ളി, ആർ സുന്ദരേശൻ, ബി ശശി, ബി ബിനീഷ്, അക്കരയിൽ ഹുസൈൻ, ശിവപ്രസാദ്, ഷാജി, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ, എന്നിവർ സംസാരിച്ചു.
ശാസ്താംകോട്ട പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപി എം സംസ്ഥാന സമിതി അംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. കെ ശിവശങ്കരൻനായർ അധ്യക്ഷനായി. ഉഷാലയം ശിവരാജൻ സ്വാഗതം പറഞ്ഞു. ടി ആർ ശങ്കരപിള്ള, അംഗം ബി വിജയമ്മ, കെ കെ രവികുമാർ, എൻ യെശ് പാൽ, എസ് ശശികുമാർ, എസ് സത്യൻ, അഡ്വ. സി ജി ഗോപുകൃഷ്ണൻ, ആർ അജയൻ, പ്രഫ. മാധവൻ പിള്ള, സി ആർ രാമവർമ്മ, ആദർ ലോറൻസ്, കല്ലട രവീന്ദ്രൻ പിള്ള, വി ആര്‍ ബാബു, ജി പ്രദീപ്, ഹരികുമാര്‍, ആര്‍ അനീറ്റ, അന്‍സര്‍ ഷാപി എന്നിവര്‍ സംസാരിച്ചു.
ചടയമംഗലം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി എസ് പത്മകുമാര്‍ അദ്ധ്യക്ഷനായിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ ലത ദേവി, അഡ്വക്കേറ്റ് ആർ ഗോപാലകൃഷ്ണപിള്ള, എസ് അഷറഫ്, ഹരി വി നായർ, എൻ ടി നൗഷാദ്, സന്തോഷ്, ബദർ, വിനുപിള്ള അജയൻ ബിനോജ്, സജീവ്, പ്രകടനത്തിന് നേതൃത്വം നൽകി.
കരുനാഗപ്പള്ളി ഹെഡ്പോസ്റ്റാഫീസിന് മുന്നിൽ നടന്നധർണ്ണ സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം അൽഹന, കമറുദ്ധീൻ മുസ്ലിയാർ, ജെ ജയകൃഷ്ണ പിള്ള, പി കെ ബാലചന്ദ്രൻ, പി ആർ വസന്തൻ, ജഗത് ജീവൻ ലാലി, കരിമ്പാലിൽ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
ഓച്ചിറ ഹെഡ്പോസ്റ്റാഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണകോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ബി സത്യദേവൻ അധ്യക്ഷത വഹിച്ചു. ആർ സോമൻപിള്ള സ്വാഗതം പറഞ്ഞു. കടത്തൂർ മൻസൂർ, എസ് കൃഷ്ണകുമാർ, കെ സുഭാഷ്, ആർ ടി പത്മകുമാർ, അബ്ദുൽ ഖാദർ, അമ്പിളിക്കുട്ടൻ, സരസൻ തുടങ്ങിയവർ സംസാരിച്ചു.
പുനലൂർ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സി അജയപ്രസാദ് അദ്ധ്യഷത വഹിച്ചു. എസ് ബിജു, എം എ രാഗോപാൽ, കെ രാധാകൃഷണൻ, ജോബോയ് പെരേര, തടിക്കാട് ഗോപാലകൃഷ്ണൻ, രാജേഷ് ചാലിയക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടാരക്കര ​ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം കെ ആർ ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. ജേക്കബ് വർ​ഗീസ് വടക്കടത്ത് അധ്യക്ഷനായി. പി കെ ജോൺസൻ സ്വാ​ഗതം പറഞ്ഞു. കെ എസ് ഇന്ദുശേഖരൻനായർ, എ എസ് ഷാജി, ചെങ്ങറ സുരേന്ദ്രൻ, ഡി രാമകൃഷ്ണ പിള്ള, ജി മാധവൻ നായർ, പി അയിഷാപോറ്റി, ജി സുന്ദരേശൻ, പേരൂർ ശശി, എസ് ചന്ദ്രഹാസൻ, ജി മുരുകദാസൻനായർ പുത്തൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കുണ്ടറ റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന ധര്‍ണ കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജി ബാബു അധ്യക്ഷത വഹിച്ചു. എസ് എൽ സജികുമാർ, സി പി പ്രദീപ്, സന്തോഷ്, സുരേഷ് കുമാർ, ബി സുജീന്ദ്രൻ, ടി ജെറോം, എസ് ഡി അഭിലാഷ്, എ. ഗ്രേഷ്യസ്, ആർ ശിവശങ്കരപിള്ള, എം ചന്ദ്രശേഖരപിള്ള, ആർ ഓമനക്കുട്ടൻപിള്ള, ആർ വേണുഗോപാൽ, ഗോപാലകൃഷ്ണൻ, സോണി വി പള്ളം, ഫ്രാൻസിസ്, വിഷ്ണു വി, ദിനേഷ് ബി, സദാശിവൻ നായർ, ജെ ഷാജി, ഫാറൂക്ക് നിസാർ, എം സജീവ്, ഇബ്രാഹിം കുട്ടി, ദിനേശ് ബാബു, എ ജി രാധാകൃഷ്ണൻ, വിജയകുമാർ, വരുൺ, അനിൽകുമാർ, ശിവശങ്കരനുണ്ണിത്താൻ, രാധാകൃഷ്ണപിള്ള, സോമൻ പിള്ള, എന്നിവർ നേതൃത്വം വഹിച്ചു.
അഞ്ചൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സിപിഐ ജില്ലാ അസി. സെക്രട്ടറി പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലിജു ജമാൽ അധ്യക്ഷത വഹിച്ചു. ഡി വിശ്വസേനൻ സ്വാഗതം പറഞ്ഞു. എം സലിം, കെ സി ജോസ്, കെ എൻ വാസവൻ, കെ ബാബു പണിക്കർ, സുജ ചന്ദ്രബാബു, ആയൂർ ബിജു, ജോണി എന്നിവർ സംസാരിച്ചു.
എഴുകോൺ റെയിൽവേ സ്റ്റേഷന് മുന്നിൽ നടന്ന ധർണ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ മുരളീധരൻ അധ്യക്ഷനായി. ജെ രാമാനുജൻ സ്വാഗതം പറഞ്ഞു.
അഞ്ചാലുംമൂട് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ സിപിഎം ജില്ലാസെക്രട്ടേറിയറ്റംഗം സി ബാള്‍ഡുവിന്‍ ഉദ്ഘാടനം ചെയ്തു. ഡി സുകേശന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ വിജയകുമാര്‍, കെ ജി ബിജു, ജോണ്‍ ഫിലിപ്പ്, ഡി രാമചന്ദ്രന്‍പിള്ള, വിമല്‍ ബാബു എന്നിവര്‍ സംസാരിച്ചു.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.