23 January 2026, Friday

സ്വകാര്യവത്കരണ നയത്തിനെതിരെ പൊതുസേവന സംരക്ഷണ സംഗമം

Janayugom Webdesk
കൊച്ചി
March 19, 2025 1:22 pm

രാജ്യത്തെ തന്ത്ര പ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ മുതൽ സേവനമേഖലയിലെ ഊർജം, ഗതാഗതം, കുടിവെള്ളം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരെ സ്വകാര്യവത്കരിക്കുവാനുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാട് തിരുത്തണമെന്ന് എഐബിഇഎ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ എസ് കൃഷ്ണ പറഞ്ഞു. വർക്കേഴ്സ് കോർഡിനേഷൻ കൗൺസിലും വർക്കിംഗ് വിമൺ ഫോറവും സംയുക്തമായി വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടു സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി എറണാകുളം ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പൊതുസേവന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിങ്, ഇൻഷുറൻസ്, റയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കണം. സാമ്പത്തിക ദാരിദ്ര്യത്തിൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ രാജ്യം വികസനത്തിലേക്ക് കുതിക്കുകയാണെന്ന് പറയുന്ന ഭരണാധികാരികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള കാലമാണിതെന്നും തൊഴിലില്ലായ്മ പരിഹരിക്കാനും നിയമങ്ങളിൽ സംവരണ തത്വം പാലിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എം ജോർജ്ജ് അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യൂസിസി പ്രസീഡിയം അംഗം അഡ്വ ജി മോട്ടിലാൽ, ജില്ലാ സെക്രട്ടറി എ വി ഉണ്ണികൃഷ്ണൻ, വർക്കിംഗ് വിമൺ ഫോറം ജില്ലാ പ്രസിഡന്റ് ഇ പി പ്രവിത, സെക്രട്ടറി സജിനി തമ്പി, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി എ അനീഷ്, പി എ രാജീവ്, വിവിധ സംഘടനാ നേതാക്കളായ കുമ്പളം രാജപ്പൻ, പി വി ചന്ദ്രബോസ്, പി ആർ സുരേഷ്, കെ സി മണി, സി അംബുജം, അനിൽകുമാർ വി, സി എ കുമാരി, സിജി ബാബു, ഷൈജു മൈക്കിൾ, ബാബു കടമക്കുടി എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.