3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 28, 2024

എഎംഎംഎയിൽ ഭിന്നത രൂക്ഷം ; ബാബുരാജിനെതിരെ പടയൊരുക്കം

എക്സിക്യൂട്ടീവ് യോഗം ചേരുന്നതിൽ അനിശ്ചിതത്വം 
Janayugom Webdesk
തിരുവനന്തപുരം
August 27, 2024 12:10 pm

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ താരങ്ങൾ പരാതിയുമായി എത്തിയപ്പോൾ എഎംഎംഎയിൽ ഭിന്നത രൂക്ഷം. ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെ സംഘടനയിൽ പടയൊരുക്കവും ശക്തമാണ് . ഇതോടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിൽ അനിശ്ചിതത്വം തുടരുന്നു . ആരോപണ വിധേയനായ ബാബുരാജിനെ മാറ്റണമെന്ന ആവശ്യം വനിതാ അംഗങ്ങൾ ഉൾപ്പടെ ഉയർത്തുന്നുണ്ട് . ലൈംഗിക ആരോപണങ്ങളിൽപെട്ട ഭാരവാഹികൾക്കെതിരെ വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉൾപ്പടെ ഉയർത്തുന്നുണ്ട് . ബാബുരാജ് ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ ആവശ്യപ്പെട്ടു .

ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറി നിൽക്കണം. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. എക്സിക്യൂട്ടീവ് യോഗം ചേർന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന ഭയം സിദ്ദിക്ക് വിഭാഗത്തിനുണ്ട് . വൈസ് പ്രസിഡന്റ് ജഗദീഷിനെ ആക്ടിങ് ജനറൽ സെക്രട്ടറി ആക്കണമെന്നും സിദ്ദിഖിനെ പോലെ തന്നെ ആരോപണ വിധേയനായ ബാബുരാജ് സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും എതിർ വിഭാഗം ആവശ്യപ്പെടുന്നുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.