23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

അഗ്നിപഥ് പ്രതിഷേധം; പരിശീലന കേന്ദ്രത്തിന്റെ ഉടമയടക്കം അറസ്റ്റിൽ

Janayugom Webdesk
June 26, 2022 10:45 am

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ സെക്കന്തരാബാദിലുണ്ടായ സംഘർഷത്തിന് പിന്നിലെ പരിശീലന കേന്ദ്ര ഉടമയടക്കം അറസ്റ്റിൽ. ശനിയാഴ്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സായി ഡിഫൻസ് അക്കാദമി ഉടമ അവുല സുബ്ബ റാവുവും സഹായികളുമാണ് അറസ്റ്റിലായത്.

നേരത്തെ ഇയാൾക്ക് ആന്ധ്രപൊലീസ് ക്ലീൻചീറ്റ് നൽകിയിരുന്നെങ്കിലും ഇപ്പോൾ തെലങ്കാന പൊലീസ് ഇയാൾക്കെതിരെ തെളിവ് കണ്ടെത്തിയെന്നാണ് വിവരം.

ഹൈദരാബാദ് നഗരത്തിലെ പ്രാന്ത പ്രദേശത്തെ ഒരു ലോഡ്ജിൽ ഇരുന്നാണ് ഇയാളും കൂട്ടാളികളും സെക്കന്തരാബാദ് സ്റ്റേഷൻ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത് എന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്.

സുബ്ബ റാബു സൈന്യത്തിലെ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത് റിട്ടേയർഡായ വ്യക്തിയാണ്. ഇയാൾ 2014 മുതൽ അന്ധ്രയിലും, തെലങ്കാനയിലും വിവിധ ഇടങ്ങളിൽ സൈനിക റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഇയാളുടെ സഹായികളായ മല്ല റെഡ്ഡി, ശിവ കുമാർ, ബെസി റെഡ്ഡി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 29 ഐപിസി, റയിൽവേ ആക്ട് 1989 എന്നീ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഇവർ പ്രതിഷേധകാർക്ക് സാമ്പത്തിക സഹായം അടക്കം നൽകി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. സെക്കന്തരാബാദ് പ്രതിഷേധത്തിനായി പ്രവർത്തിപ്പിച്ചത് അഞ്ച് വാട്സ്‍ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.

Eng­lish summary;Agneepath protest; Arrest­ed own­er of the train­ing center

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.