
ആണുവായുധ ശേഷിയുള്ള അഗ്നി 5 ബാലിസ്റ്റിക്സ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്റര്‍മീഡിയറ്റ് റെയ്ഞ്ച് ബാലിസ്റ്റിക് മിസൈല്‍ (ഐആര്‍ബിഎം) അഗ്നി 5 മിസൈല്‍ ഒഡിഷയിലെ ചണ്ഡിപൂരില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിവ് മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് അഗ്നി 5 വിക്ഷേപിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനാണ് (ഡിആര്‍ഡിഒ) മിസൈല്‍ വികസിപ്പിച്ചത്. 5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-5 ഇന്ത്യയിലെ ഏറ്റവും നൂതനമായ ദീർഘദൂര മിസൈലുകളിൽ ഒന്നാണ്. ആധുനിക നാവിഗേഷൻ, മാർഗ്ഗനിര്‍ദേശം, വാർഹെഡ്, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഇത് ഇന്ത്യയുടെ ആണവ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.