18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 13, 2024
September 21, 2024
August 17, 2024
July 22, 2024
June 24, 2024
January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023

വിദ്യാരംഭംദിനത്തിൽ ആദ്യാക്ഷരം എഴുതിക്കാൻ ആശാൻ പള്ളിക്കൂടത്തിലെത്തിയത് കൃഷിമന്ത്രി പി പ്രസാദ്

Janayugom Webdesk
കഞ്ഞിക്കുഴി
October 13, 2024 2:21 pm

പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന പുരുഷനാശാൻ സ്മാരക ആശാൻ കളരിയിലാണ് മന്ത്രി അക്ഷരം എഴുതിക്കാൻ ആശാനായി എത്തിയത്. ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത ആശാനും ആശാൻ പള്ളിക്കൂടങ്ങളും അന്യമാകുമ്പോൾ കഞ്ഞിക്കുഴിയിൽ ഒരു കൂട്ടമാൾക്കാർ ചേർന്ന് പണ്ടു പഠിച്ച ആശാൻ പള്ളിക്കൂടത്തെ സംരക്ഷിത സ്മാരകമാക്കുവാനുള്ള ശ്രമത്തിലാണ്. വിദ്യാരംഭ ദിനത്തിൽ അരിയിലും മണലിലുംപനയോലയിലും കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈആശാൻ കളരിയിൽ പഠിച്ചവർ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉന്നത ജോലികൾ ചെയ്യുന്നവരാണ്. പരമ്പരാഗതമായി അക്ഷരം പഠിപ്പിക്കുന്ന കുടുംബാംഗമാണ് അവസാന കണ്ണിയായ പുരുഷനാശാൻ.

അതിനുമുന്നേ കൃഷ്ണനാശാനും വെളുത്താശാനും ചെല്ലപ്പനാശാനുമൊക്കെ അനേകം പേരെ അക്ഷരം പഠിപ്പിച്ചവരാണ്.
പുരുഷനാശാന്റെ മരണശേഷം മകൻ സുരേഷ് ഇതു സംരക്ഷിച്ചു വരികയാണ്. കൃഷി വകുപ്പുമന്ത്രി പി. പ്രസാദിനൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാറും കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. 

പഞ്ചായത്തംഗം രജനി രവി പാലൻ ഗംഗ വായനശാല ഭാരവാഹികളായ കെ.ആർ.സുരേഷ്, വി. സൈനുമോൻ, പി.സുരേഷ്, എസ്.പ്രകാശൻ , കെ.എം. ദേവദത്ത്, എന്നിവർ നേതൃത്വം നൽകി.മന്ത്രിയെ വേദിയിലിരുത്തി സെക്രട്ടറിയേറ്റ് ജീവനക്കാരനായ സജി പൊന്നൻ അദ്ദേഹത്തെ അനുകരിച്ചത് സദസിൽ ചിരി പരത്തി. നൂറു വർഷത്തിനു മേൽ പഴക്കമുള്ള ഇരുമ്പുനാരായം ഒരു നിധിപോലെ ഇവിടെ സൂക്ഷിക്കുന്നുണ്ട്. രാജേഷ് ബാബുവും മനോജും ചേർന്നവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.