19 December 2025, Friday

Related news

November 16, 2025
October 31, 2025
September 22, 2025
July 5, 2025
June 13, 2025
April 8, 2025
April 6, 2025
February 15, 2025
September 7, 2024
December 4, 2023

അഹമ്മദാബാദ് വിമാന ദുരന്തം : അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് എം എ ബേബി

Janayugom Webdesk
അഹമ്മദാബാദ്
June 13, 2025 11:42 am

അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ അനുശോചിച്ച് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തണം. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്നും വൈകാതെ ഉണ്ടാവണമെന്നും എംഎ ബേബി പറഞ്ഞു.

ഇസ്രയേൽ ഇറാനെതിരെ നടത്തിയ ആക്രമണത്തിലും എംഎ ബേബി പ്രതികരിച്ചു. ഇറാനെതിരായ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്നതാണെന്ന് അദേഹം പറഞ്ഞു. ആക്രമണം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ​ഗസ്സയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനെതിരായ ഇസ്രയേൽ ലോകഭീകരനായി മാറുന്നവെന്ന് എം എ ബേബി കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.