18 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2024
June 11, 2024
November 16, 2023
November 9, 2023
November 3, 2023
October 10, 2023
September 18, 2023
September 8, 2023
August 3, 2023
July 25, 2023

എഐ കാമറ ; നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
June 5, 2023 11:08 pm

സംസ്ഥാനത്ത് എഐ കാമറയില്‍ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങി. ആദ്യദിനത്തില്‍ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കില്‍ 28,891 ഗതാഗത നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരുമാസം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇന്നലെ രാവിലെ എട്ട് മുതല്‍ എഐ കാമറ വഴി പിഴ ഈടാക്കി തുടങ്ങിയത്. ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യം നടന്നത് കൊല്ലം ജില്ലയിലാണ്. 4778 ട്രാഫിക് നിയമലംഘനങ്ങളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. 545 നിയമലംഘനങ്ങള്‍ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് കണക്കില്‍ ഏറ്റവും പിന്നിലുള്ളത്. ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി യാത്ര ചെയ്യാൻ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താല്‍ക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്നവരെ പിടികൂടി തുടര്‍ ദിവസങ്ങളില്‍ പിഴ അടക്കാനുള്ള നോട്ടീസ് അയക്കും. ഓരോ തവണ നിയമം ലംഘിക്കുമ്പോഴും വലിയ പിഴയാണ് ചുമത്തുന്നത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ പിഴയീടാക്കും. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 ഈടാക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയും അമിത വേഗത്തിന് 1500 രൂപയും ഈടാക്കും. രണ്ടിലേറേ പേർ ടൂവീലറിൽ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴ. മൂന്നാമത്തെയാൾ 12 വയസസിൽ താഴെയുള്ള കുട്ടിയെങ്കിൽ തൽക്കാലം പിഴ നോട്ടീസ് അയക്കില്ല. രാത്രികാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 കാമറകളാണ് സജ്ജമായിട്ടുള്ളത്. 34 കാമറകൾ കൂടി ഉടൻ സജ്ജമാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും. പിഴ സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ അപ്പീലിനും അവസരമുണ്ട്.

ജില്ല തിരിച്ചുള്ള കണക്ക് — തിരുവനന്തപുരം 4362 , കൊല്ലം 4778 , പത്തനംതിട്ട 1177 , ആലപ്പുഴ 1288 , കോട്ടയം 2194 ഇടുക്കി 1483,  എറണാകുളം 1889,  തൃശൂർ 3995 , പാലക്കാട് 1007 , മലപ്പുറം 545 , കോഴിക്കോട് 1550 , വയനാട് 1146 , കണ്ണൂർ 2437,  കാസർകോട് 1040.

Eng­lish Sum­ma­ry: AI cam­era; Fines have been levied for violations
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.