പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പുതുക്കോട് സ്വദേശി മുഹമ്മദിനെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആയക്കാട് സ്ഥാപിച്ചിരുന്ന എഐ ക്യാമറയുടെ പോസ്റ്റ് വാഹനം ഇടിച്ച് തകര്‍ക്കുകയായിരുന്നു.
ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍തോപ്പിലാണ് കണ്ടെത്തിയത്. തകര്‍ന്നു വീണ പോസ്റ്റ് വാഹനത്തില്‍ കുരുങ്ങി തെങ്ങിന്‍ തോപ്പിലെത്തുകയായിരുന്നു. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
English Summary: AI camera was smashed by a vehicle; One in custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.