സോഫ്റ്റ്വെയര്‍ സ്ഥാപിക്കുന്നതിലെ സാങ്കേതിക തടസ്സംമൂലം മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകള്‍ വഴി കുറ്റകൃത്യങ്ങള്‍ കണ്ടെത്താനാകുന്നില്ല. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഇടുന്നതിന് നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 38 ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്വെയറിലേക്ക് അപ്ലോഡ് ചെയ്ത് പൂര്‍ത്തിയായാല്‍ ഉടന്‍ പിഴ ഈടാക്കി തുടങ്ങുമെന്നാണ് പറഞ്ഞിരുന്നെങ്കിലും ക്യാമറകള്‍ സ്ഥാപിച്ച് മാസങ്ങള്‍ കഴിഞ്ഞും ഇവ പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.
ക്യാമറകളെ നിയന്ത്രിക്കേണ്ട സോഫ്റ്റ്വെയര്‍ പൂര്‍ണ സജ്ജമാകാത്തതിനാലാണ് പിഴ ഈടാക്കല്‍ ആരംഭിക്കാത്തത്. സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രൊണിനാണ് പദ്ധതിയുടെ ചുമതല. ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം പരിശോധിച്ച് നിയമ ലംഘനം കണ്ടെത്തി ‘വാഹന്‍’ സോഫ്റ്റ്വെയറിന് കൈമാറി അതില്‍ത്തന്നെ പിഴയുടെ ചലാന്‍ തയാറാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നിയമലംഘനം കണ്ടെത്തിയാലുടന്‍ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ ക്യാമറകളിലൂടെ അറിയാന്‍ സാധിക്കും.
English summary; ai cameras of the Department of Motor Vehicles; Software failure
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.