19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 7, 2024
July 11, 2024
May 28, 2024
March 23, 2024
March 21, 2024
March 17, 2024
January 15, 2024
December 26, 2023
November 27, 2023

എഐ: വിവാദ മാര്‍ഗനിര്‍ദേശങ്ങള്‍ പിൻവലിച്ച് കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2024 9:31 pm

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉല്പന്നങ്ങൾക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസർക്കാർ പിൻവലിച്ചു. ഐടി ആക്ട് 2000, ഐടി റൂൾസ് 2021 എന്നിവ പ്രകാരം ഈ മാസം ഒന്നിന് പുറപ്പെടുവിച്ച ഉപദേശമാണ് ഐടി മന്ത്രാലയം പിന്‍വലിച്ചത്. മാർച്ച് 15ന് പ്ലാറ്റ്‌ഫോമുകൾക്ക് നല്‍കിയ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ നിര്‍ദേശം പിന്‍വലിച്ചതെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

എഐ ഉല്പന്നങ്ങൾ പൊതുജനങ്ങൾക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി തേടണമെന്നായിരുന്നു പ്രധാന നിര്‍ദേശം. ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കി. ഇതോടെ മാര്‍ഗനിര്‍ദേശം പിന്‍വലിക്കുകയായിരുന്നു. മോഡി ഫാസിസ്റ്റാണെന്ന് ഗൂഗിള്‍ എഐ ചാറ്റ്ബോട്ട് ജെമിനി ഉത്തരം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ എഐ രംഗത്ത് പിടിമുറുക്കിക്കൊണ്ട് മാര്‍ഗനിര്‍ദേശവുമായി രംഗത്തെത്തിയിരുന്നത്. 

Eng­lish Sum­ma­ry: AI: Cen­tral Govt With­draws Con­tro­ver­sial Guidelines

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.