രണ്ടുദിവസമായി നടന്നുവന്ന അഖിലേന്ത്യാ ദളിത് റൈറ്റ് മൂവ്മെന്റ് (എഐഡിആർഎം) രൂപീകരണ കൺവെൻഷൻ സമാപിച്ചു. സംഘടനയുടെ പ്രസിഡന്റായി എ രാമമൂർത്തി (പോണ്ടിച്ചേരി) യെയും ജനറൽ സെക്രട്ടറിയായി വി എസ് നിർമ്മൽ കുമാറി (ഉത്തർപ്രദേശ് ) നെയും തെരഞ്ഞെടുത്തു. അഡ്വ. എൻ രാജൻ (കേരളം), കരവദി സുബ്ബറാവു (ആന്ധ്രാപ്രദേശ്), സൂര്യകാന്ത് എംഎൽഎ (ബിഹാർ) എന്നിവരെ സെക്രട്ടറിമാരായും ജനകി പസ്വാൻ ( ബിഹാർ ), പീലിംഗം (തമിഴ്‌നാട് ), മഹാദേവ് ഖടെ (മഹാരാഷ്ട്ര) എന്നിവരെ വൈസ് പ്രസിഡന്റുമാരായും ദേവി കുമാരി (പഞ്ചാബ്) യെ ട്രഷറർ ആയും തെരഞ്ഞെടുത്തു.
51 അംഗ ദേശീയ കമ്മിറ്റിയിൽ കേരളത്തിൽ നിന്നും മനോജ് ബി ഇടമന, കെ അജിത്, വി വിനിൽ എന്നിവർ അംഗങ്ങളാണ്.
അംബേദ്കർ ദിനമായ ഏപ്രിൽ 14 ന് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അവകാശ പ്രഖ്യാപനദിനമായി ആചരിക്കുന്നതിന് തീരുമാനിച്ചു.
English Summary: AIDRM National Convention concludes
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.