
എഐവൈഎഫ് 17-ാം ദേശീയ സമ്മേളനം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഇന്ന് ആരംഭിക്കും. 18 വരെ നടക്കുന്ന സമ്മേളനത്തില്‍ 700 പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം ആയിരക്കണക്കിന് യുവജനങ്ങള്‍ അണിനിരക്കുന്ന റാലിയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് ബാലമല്ലേശ് നഗറില്‍ പൊതുസമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി എന്നിവര്‍ സംസാരിക്കും.
നാളെ കാനം രാജേന്ദ്രന്‍ നഗറില്‍ പ്രതിനിധി സമ്മേളനം സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നും 114 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.