6 December 2025, Saturday

Related news

October 24, 2025
October 20, 2025
October 13, 2025
October 12, 2025
August 23, 2025
August 22, 2025
August 21, 2025
August 17, 2025
August 15, 2025
July 20, 2025

ജില്ലയില്‍ എ ഐ വൈ എഫിന്റെ യുവസംഗമം ശ്രദ്ധേയമായി; മതേതര ഇന്ത്യയ്‌ക്കായി…

Janayugom Webdesk
കൊച്ചി
August 17, 2025 10:36 am

ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് മണ്ഡലം കേന്ദ്രങ്ങളിൽ യുവസംഗമം സംഘടിപ്പിച്ചു. കളമശ്ലേരി മണ്ഡലം കമ്മറ്റിയുടെ കരുമാലൂർ തട്ടാംപടിയിൽ വെച്ച് സംഘടിപ്പിച്ച യുവസംഗമം എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു ജില്ലാ ജോസെക്രട്ടറി പി എം നിസാം മുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. കെ എ അൻഷാദ് , എം ടി നിക്സൻ, പി എ അയുബ് ഖാൻ, ജോർജ് മേനാച്ചേരി, വി എ ഷബീർ കെ കെ സുബ്രമണ്യൻ, പി എൻ സരസൻ, അർജുൻ രവി , അബ്ദുൾ സലിം എന്നിവർ പ്രസംഗിച്ചു .
കോതമംഗലത്ത് സംഘടിപ്പിച്ച യുവസംഗമം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിഷ്ണു കെ അദ്ധ്യക്ഷത വഹിച്ചു. ശാന്തമ്മപയസ്സ്, പിടി ബെന്നി, നിതിൻ കുര്യൻ, എം ആർ ഹരികൃഷ്ൺ സീറോംശിവറാം , ഷെഫീഖ് മുഹമ്മദ്, ഷെഫിൻ മുഹമ്മദ്, സിൽജു അലി രജീഷ് എൻആർ എന്നിവർ പ്രസംഗിച്ചു. കുന്നത്തുനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടി മറ്റത്ത് സംഘടിപ്പിച്ച യുവസംഗമം സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാസദാനന്ദൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് പ്രണവ് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ പി ഏലീയാസ്, ബേസിൽ ജോൺ, എൻ ആർ രാജീവ്, കിഷിത ജോർജ്, പി കെ മധു, ജിഷന്ത് പദ്മൻ, ബിനു ബാലൻ, ഹക്കിം, ദീപു പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച യുവസംഗമം എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് സൈജൽ പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജോളി പൊട്ടയ്ക്കൽ , കെ ബി നിസാർ, ഗോവിന്ദ് എസ് എൽ എ അജിത്ത്, എം കെ അജി, ഇകെ സുരേഷ് , പോൾ പൂമറ്റം, കെ ഇ ഷാജി, അൻഷാജ് , മഹേഷ് മണി , അബിൻമാത്യൂ, വി എസ് അനസ് എന്നിവർ പ്രസംഗിച്ചു. 

പറവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവസംഗമം കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു. ഡിവിൻ കെ ദിനകരൻ , എ എം ഇസ്മയിൽ എം എ സിറാജ് , നിമിഷ രാജു , അലൻ എന്നിവർ പ്രസംഗിച്ചു .
പെരുമ്പാവൂർ പുല്ലുവഴിയിൽ വെച്ച് നടന്ന യുവസംഗമം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് വിനു നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: രമേശ് ചന്ദ്, കെ പി റെജിമോൻ, രാജേഷ് കാവുങ്കൽ, സിവി ശശി ‚ബിനു പി ജോൺ, ദൃശ്യഎം ഡി , മധു എന്നിവർ പ്രസംഗിച്ചു. ആലുവ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവസംഗമം എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് എൻ എ നിമിൽ അദ്ധ്യക്ഷത വഹിച്ചു. ജെ.പി അനൂപ്, സെയ്ദ് മുഹമ്മദ് ‚സി വി അനിൽ, പ്രമാനന്ദൻ, എ എം അഫ്സൽ ‚അബീദ് അൻവർ അലി , ഇസ്മയിൽ പൂയിത്തറ എന്നിവർ പ്രസംഗിച്ചു. തൃക്കാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവസംഗമം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി രഘുവരൻ ഉദ്ഘാടനം ചെയ്തു. പ്രമേഷ് വി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ കെ സന്തോഷ് ബാബു, അജിത്ത് അരവിന്ദ്, ടിനു സൈമൺ സനൂപ് ഉണ്ണി, രാജൻ വൈറ്റില എന്നിവർ പ്രസംഗിച്ചു പിറവം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരമറ്റത്ത് വെച്ച് സംഘടിപ്പിച്ച യുവസംഗമം എ ഐ വൈ എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ: കെ. എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡൻറ് ബിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, എം എം ജോർജ് അഡ്വ: ജിൻസൺ വി പോൾ അഡ്വ: ബിമൽ ചന്ദ്രൻ, കെ പി ഷാജഹാൻ, സുമയ്യ ഹസൻ . അഡ്വ: ജൂലിസാബു, സ്മിത എദോസ്, അനന്തു വേണു ഗോപാൽ , അമൽ മാത്യൂ എന്നിവർ പ്രസംഗിച്ചു. 

തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉദയംപേരൂർ നടക്കാവിൽ വെച്ച് സംഘടിപ്പിച്ച യുവസംഗമം വി ആർ സുനിൽകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് പ്രജിത്ത് പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എ കെ സജീവൻ, പി വി ചന്ദ്രബോസ് , പി വി പ്രകാശൻ, ആൽവിൻ സേവ്യർ, എം ആർ സുർജിത്ത് ‚പിആർ ആദർശ്, വി കെ കിഷോർ, കെ എസ് പവിത്രൻ ജിഷ്ണു തങ്കപ്പൻ, ടി കെ ജയേഷ് എൻആർ യദുകൃഷ്ണൻ, അജിത്ത് കെ.വി മുരുകേശ് എന്നിവർ പ്രസംഗിച്ചു എറണാകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവസംഗമം മുൻ എം.എൽ.എ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷൈജിമോൾ അദ്ധ്യക്ഷത വഹിച്ചു സി.എ ഷക്കീർ, ടി.സി സൻജിത്ത്, ടി യു രതീഷ്, പി.എ ജിറാർ റോക്കി ജിബിൻ, വി എസ് സുനിൽകുമാർ, എം.പി രാധാകൃഷ്ണൻ , കെ.പി ഷിജു സിനി റോക്കി, മനു രാജ് എന്നിവർ പ്രസംഗിച്ചു.
വൈപ്പിൻ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുവൈപ്പിൽ സംഘടിപ്പിച്ച യുവസംഗമം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് വി എസ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ബി അയൂബ് കെ ആർ പ്രതീഷ്, അഡ്വ: ഡയാ സ്റ്റിസ് കോമത്ത്, കെ പി വിപിൻ രാജ് ലെംസി നെൽസൻ, ദേവിലാൽ, സിനി, ഡോളർ മാൻ കോമത്ത്, പി.എസ് ഷാജി എന്നിവർ പ്രസംഗിച്ചു.
അങ്കമാലി മണ്ഡലം കമ്മറ്റി കാലടിയിൽ സംഘടിപ്പിച്ച യുവസംഗമം സി പി ഐ ജില്ലാ കൗൺസിൽ അംഗം വി എ നവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ദീപക്ക് അദ്ധ്യക്ഷത വഹിച്ചു.
എം മുകേഷ്, രേഖ ശ്രീജേഷ്, റിജോയ് ജോയ് ഗോപകുമാർ കാരികോത്ത് , ജെയ്സൻ ജോയ്, സോണി ജോയ്, ബിൻസി ‚അനിൽ ബാബു എന്നിവർ പ്രസംഗിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.