22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024

ഹൈദരാബാദ് കൂട്ടബലാത്സംഗം: എഐഎംഐഎം എംഎൽഎയുടെ മകൻ അറസ്റ്റിൽ

Janayugom Webdesk
June 8, 2022 10:09 am

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ എഐഎംഐഎം എംഎൽഎയുടെ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിറകെയാണ് അറസ്റ്റ്. ഇതോടെ കേസിൽ ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഒരു മുതിർന്നയാളും അഞ്ച് കുട്ടികളു​മാണ് പ്രതികൾ. എല്ലാ പ്രതികളും നിലവിൽ പൊലീസ് കസ്റ്റിയിലാണ്.

ആദ്യ അഞ്ചുപേർക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപാകൽ, ഉപദ്രവിക്കൽ എന്നിവ കൂടാതെ, പോക്സോ ​നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. എംഎൽഎയുടെ മകനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ഉപദ്രവിക്കൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പരമാവധി ശിക്ഷ ലഭ്യമാകുമെന്നും ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി വി ആനന്ദ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി എംഎൽഎ രഘുനന്ദൻ റാവു പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Eng­lish summary;AIMIM MLA’s son arrest­ed in Hyder­abad gang-rape case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.