3 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
November 27, 2024
November 21, 2024
November 14, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024

ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു

Janayugom Webdesk
ടെല്‍ അവീവ്
October 8, 2023 4:25 pm

ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു. ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഇത്. പത്ത് ജീവനക്കാരെ എതോപ്യന്‍ നഗരമായ അഡിസ് അബാബയിലെത്തിച്ചു. ഇവിടെനിന്ന് ഇവരെ ഇന്ത്യയിലെത്തിക്കും.
കഴിഞ്ഞദിവസം റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരെയാണ് എതോപ്യയിലേക്ക് മാറ്റിയത്. ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും തിരിച്ചും പറക്കേണ്ടിയിരുന്നു വിമാനങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.
ഇതോടെയാണ്, ജീവനക്കാര്‍ ടെല്‍ അവീവില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇവരെ, ഇസ്രയേല്‍ സൈന്യത്തിന്റെ സഹായത്തോടെ എതോപ്യയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 14 വരെയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

Eng­lish Summary:Air India evac­u­ates crew from Israel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.