എയര്‍ ഇന്ത്യ ഈ ആഴ്ച അവസാനത്തില്‍ ടാറ്റ ഗ്രൂപ്പിന് കൈമാറും. റിപ്പബ്ലിക് ദിനത്തിന് ശേഷമായിരിക്കും വിമാനക്കമ്പനി ടാറ്റയ്ക്ക് കൈമാറുക എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. 2017 മുതല്‍ തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഈ ആഴ്ചയില്‍ തന്നെ എയര്‍ ഇന്ത്യ കൈമാറുന്നതിനുള്ള എല്ലാ ഔദ്യോഗിക നടപടികളും പൂര്‍ത്തിയാകുമെന്നാണ് സൂചന. കരാറിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കൈമാറും.
English summary: Air India hand over 27 to tata group
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.