ഇന്ധന ചോര്‍ച്ചയെതുടര്‍ന്ന് ന്യൂജേഴ്‌സിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോയിങ് 777–300 ഇആര്‍ വിമാനത്തിനാണ് ഇന്ധന ചോര്‍ച്ച ഉണ്ടായത്. രണ്ട് എഞ്ചിനുകളില്‍ ഒന്നില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി സ്‌റ്റോക്ക്‌ഹോമിലേക്ക് വഴിതിരിച്ചുവിട്ട് നിലത്തിറക്കുകയായിരുന്നു.
300 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിമാനത്തില്‍ പരിശോധനകള്‍ തുടരുകയാണ്.
English Summary: Air India Newark-Delhi flight emergency landing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.