7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025
December 1, 2025
November 30, 2025

എയർ ഇന്ത്യ പൈലറ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; കാമുകൻ പിടിയിൽ

Janayugom Webdesk
മുംബൈ
November 27, 2024 9:32 pm

എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ സംഭവത്തിൽ കാമുകൻ പിടിയിൽ. അന്ധേരിയില്‍ സൃഷ്ടി തുലി (25) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ ആദിത്യ പണ്ഡിറ്റ് (27) അറസ്റ്റിലായി. മുംബൈ പൊവായ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയത്. ഗൊരഖ്പൂരിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റായിരുന്നു സൃഷ്ടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തിരുന്നു. 

സൃഷ്ടിയുടെ മരണം ഗൊരഖ്പൂരിനെ ഞെട്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അര്‍പ്പിക്കാന്‍ എത്തിയത്.എന്നാല്‍ സൃഷ്ടിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. പൊതുസ്ഥലത്ത് വെച്ച് സൃഷ്ടിയെ കാമുകന്‍ അപമാനിച്ചതായും മാംസാഹാരം കഴിക്കുന്നതില്‍ നിന്നും തടഞ്ഞതായും കുടുംബം പറയുന്നു. അന്ധേരി മാറോൾ പൊലീസ് ക്യാമ്പിന് പിന്നിലെ വാടക വീട്ടിലാണ് സൃഷ്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

കാമുകന്റെ ശല്യം കാരണം പെണ്‍കുട്ടി മാനസികമായി തകര്‍ന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സൃഷ്ടി പണ്ഡിറ്റുമായി തർക്കത്തിലേർപ്പെട്ടു. പണ്ഡിറ്റ് പുറത്തുപോയി. ആത്മഹത്യ ചെയ്യും എന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇയാള്‍ തിരികെ എത്തി. എന്നാല്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. മാറോളിലെ സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതാണ് പൊലീസ് പറയുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.