25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024

വായു മലിനീകരണം: ഇന്ത്യക്ക് മൂന്നാം സ്ഥാനം

*ന്യൂഡല്‍ഹി ഏറ്റവും മലിനമായ തലസ്ഥാന നഗരം
*ബെഗുസരായി ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം
Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2024 8:19 pm

വായു മലിനീകരണത്തില്‍ ഇന്ത്യക്ക് ലോകത്തില്‍ മൂന്നാം സ്ഥാനം. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
സ്വിസ് സംഘടനയായ ഐക്യൂഎയറിന്റെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ന്യൂഡല്‍ഹി ഏറ്റവും മലിനമായ തലസ്ഥാന നഗരമായി. ബിഹാറിലെ ബെഗുസരായി ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശമായും റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു.
ഒരു ക്യുബിക് മീറ്ററിന് ശരാശരി വാർഷിക പിഎം 2.5 സാന്ദ്രത 54.4 മൈക്രോഗ്രാം എന്നതാണ് ഇന്ത്യയിലെ മലിനീകരണ തോത്. 2022 ല്‍ ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോ ഗ്രാം എന്ന ശരാശരി പിഎം2.5 സാന്ദ്രത ഉള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇത് ഒരു വര്‍ഷം കടന്നപ്പോള്‍ മൂന്നിലേയ്ക്ക് എത്തി. 

ഡല്‍ഹിയുടെ പിഎം അളവ് 2022 ല്‍ ഒരു ക്യൂബിക് മീറ്ററിന് 89.1 മൈക്രോ ഗ്രാമില്‍ നിന്ന് 2023 ല്‍ 92.7 മൈക്രോ ഗ്രാമായി മോശമായി. ബെഗുസരായിയില്‍ ഒരു ക്യുബിക് മീറ്ററിന് ശരാശരി പിഎം 2.5 സാന്ദ്രത 118.9 മൈക്രോഗ്രാം രേഖപ്പെടുത്തി. ഈ പട്ടികയില്‍ ആദ്യ 11 ല്‍ ഇടംനേടിയ നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍ നിന്നുള്ളതാണ്. പാകിസ്ഥാനിലെ ലാഹോറാണ് പട്ടികയിലെ ഇടംനേടിയ വിദേശ നഗരം. ലോകമെമ്പാടുമുള്ള ഓരോ ഒമ്പത് മരണങ്ങളിലും ഒരാളുടെ മരണത്തിന് വായു മലിനീകരണം കാരണമാകുന്നു. വായു മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷം മരണങ്ങള്‍ക്കാണ് ഓരോ വര്‍ഷവും വായു മലിനീകരണം കാരണമാകുന്നത്. പിഎം 2.5 വായു മലിനീകരണം ആസ്ത്മ, കാന്‍സര്‍, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ അവസ്ഥകളിലേക്ക് നയിക്കുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നുവെന്നും പഠനം പറയുന്നു. 

Eng­lish Summary:Air pol­lu­tion: India ranks third
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.