
ഇന്ത്യ‑ചൈന ബന്ധം ദൃഢമാക്കുവാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണ. ഇരുരാജ്യങ്ങൾക്കുമിടയിൽ വിമാനയാത്ര പുനരാരംഭിക്കും. വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും മാധ്യമപ്രവർത്തകർക്കും മറ്റു സന്ദർശകർക്കും ഇരുഭാഗത്തേക്കും വീസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി. ദോക് ലാം സംഘർഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ് നിലച്ചത്. പിന്നാലെ കോവിഡ് മഹാമാരിയുമെത്തിയതോടെ ഇത് നീളുകയായിരുന്നു. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുവാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇന്ത്യയും-ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതു മാസമായി സമാധാനവും ശാന്തതയും നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി പ്രകടമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. അജിത് ഡോവലിനു പുറമെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളിലാണ് നിർണായക ധാരണകളിലെത്തിയത്. അതിർത്തി ശാന്തമാണ് സമാധാനം നിലനിൽക്കുന്നു. ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാണ്. ബന്ധത്തിൽ പുതിയ ഊർജമുണ്ട്. പലമേഖലകളിലും മുന്നോട്ട് പോകാൻ കഴിഞ്ഞെന്നും ചർച്ചയ്ക്ക് ശേഷം അജിത് ഡോവൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.