24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 23, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026

പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

Janayugom Webdesk
ന്യൂഡൽഹി
January 24, 2026 9:44 pm

ഇറാനു നേരെ യുഎസ് സെെ­നിക നടപടിയുണ്ടായേക്കാമെന്ന ആശങ്കകള്‍ക്കിടെ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍. മേഖലയിലെ വ്യോമ ഗതാഗതത്തിന് മിസൈൽ, ഡ്രോ­ൺ ഭീഷണികളുണ്ടാകാമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് വിമാന സർവീസുകൾ തടസപ്പെട്ടത്. 

ഡച്ച് കെഎൽഎം, ലു­ഫ്താ­ൻസ, എയർ ഫ്രാൻസ് എന്നീ കമ്പനികള്‍ മേഖലയിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു. ഇസ്രയേൽ, ദുബായ്, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്. എയർ ഫ്രാൻസ് ദുബായിയിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തുമെന്ന് അറിയിച്ചു. ഡച്ച് എയർലൈനായ കെഎൽഎം ഇറാനും ഇറാഖും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. 

എയർ ഫ്രാൻസ് ടെൽ അ­വീ­വിലേക്കുള്ള എല്ലാ വിമാനങ്ങളും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന ഹബ്ബുകളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി. ലുഫ്താൻസ ഇസ്രയേലിലേക്ക് പകൽ സമയ ഓപ്പറേഷന്‍ മാത്രമാണ് അനുവദിക്കുന്നത്. എയർ ഫ്രാൻസ് ദുബായിയിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു. കെഎൽഎം ടെൽ അവീവ്, ദുബായ്, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു. യു­ണൈറ്റഡ് എയർലൈൻസും എയർ കാനഡയും ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.