23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 15, 2024
October 1, 2024
July 19, 2024
February 23, 2024
January 11, 2024
November 23, 2023
August 2, 2023
July 20, 2023
June 28, 2023

എയര്‍ടെല്‍ ഗൂഗിള്‍ കൂട്ടുകെട്ട് : ജിയോയ്ക്ക് തിരിച്ചടി

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2022 5:51 pm

എയര്‍ടെല്ലില്‍  7500  കോടി രുപയുടെ  നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍ . ഇതിനു മുന്‍പ് ഗൂഗിള്‍  ജിയോയില്‍ നിക്ഷേപമിറക്കിയിരുന്നു. ഗുഗിളിന്റെ ഈ തീരുമാനം  റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടിയായേക്കും. ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമാണ് നിക്ഷേപമെന്ന്  എയര്‍ടെല്‍ ചെയര്‍മാന്‍  സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എന്റര്‍പ്രൈസസ് അറിയിച്ചത്. 2020  ല്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതി  ഇന്ത്യയിലേക്കുള്ള ബിസിനസ് ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും.

കഴിഞ്ഞ വര്‍ഷം, പ്രഗതി ഒഎസ് എന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഫോര്‍ക്ക്ഡ് പതിപ്പിനായി ഗൂഗിളുമായുള്ള സവിശേഷ പങ്കാളിത്തത്തോടെ ജിയോ ഫോണ്‍ നെക്സ്റ്റ് അതിന്റെ വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ലോ എന്‍ഡ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിര്‍ണായകമായ പ്രഗതി ഒ എ സി നെക്കുറിച്ച് ഗൂഗിള്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍ നടത്തുന്നുമുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കൂടുതല്‍ ആഴത്തില്‍ എത്താന്‍ ഗൂഗിള്‍ ഏതെല്ലാം വഴികളെ സഹായിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ജിയോയ്ക്കെതിരെ ഒരു നീക്കം നടത്താന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ടാകാം.

ഗൂഗിളില്‍ നിന്നുള്ള നിക്ഷേപം, 5 ജിയ്ക്കും മറ്റ് മാനദണ്ഡങ്ങള്‍ക്കുമായി നിലവിലുള്ള പങ്കാളിത്തം തുടരാന്‍ അനുവദിക്കുമെന്നും എയര്‍ടെല്‍ പറഞ്ഞു. എയര്‍ടെല്‍ ഇതിനകം ഗൂഗിളിന്റെ 5 ജി-റെഡി എവോള്‍വ്ഡ് പാക്കറ്റ് കോര്‍ & സോഫ്റ്റ്വെയര്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍  അവരുടെ ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കുന്നതിന് ഗൂഗിളിന്റെ നെറ്റ് വര്‍ക്ക്  വിര്‍ച്ച്വലൈസേഷന്‍ സൊല്യൂഷനുകളുടെ വിന്യാസം വര്‍ദ്ധിപ്പിക്കാനാണ്  ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry :Google to invest Rs 7,500 crore in Air tel

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.