നാട്ടിക എസ് എൻ കോളജിലെ എഐഎസ്എഫ് പ്രവർത്തകരുടെ സംഗമം ‘വാകമരച്ചോപ്പ് ’ നാട്ടിക ശ്രീനാരായണ ഹാളില്‍വച്ച് നടന്നു. സമരത്തിന്റെയും സർഗ്ഗാത്മകതയുടെയും ഓർമ്മകൾ പെയ്തിറങ്ങിയ വാകമരച്ചോപ്പിൽ 1960 കൾ മുതലുള്ള നാട്ടിക എസ് എൻ കോളജിൽ പഠിച്ചിരുന്ന എഐഎസ്എഫ് പ്രവർത്തകർ ആണ് ഒത്തുചേർന്നത്.
രാവിലെ നാട്ടിക സെന്ററിൽ നിന്ന് കോളജിലേക്ക് എഐഎസ്എഫിന്റെ പ്രകടനം നടന്നു. കോളജിന് മുന്നിൽ വച്ച് എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ടി ആർ രമേഷ് കുമാർ ഭരണഘടനയുടെ ആമുഖം വായിച്ചു. ആദ്യത്തെ യൂണിറ്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ കേക്ക് മുറിച്ചു. തുടർന്ന് ശ്രീനാരായണ കോളേജിൽ ഓർമ്മ പങ്ക് വെക്കലും കലാപരിപാടികളും അരങ്ങേറി.
പ്രൊഫ. ടി ആർ ഹാരി, പ്രൊഫ. മധു, കോളജ് യൂണിയൻ മുൻ ചെയർമാനും സി പി ഐ സംസ്ഥാന കമ്മറ്റി അംഗവുമായ കെ പി സന്ദീപ്, സിപിഐ സംസ്ഥാന കമ്മറ്റി അംഗം രാഗേഷ് കണിയാംപറമ്പിൽ എന്നിവർ പങ്കെടുത്തു. മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ മൊമെന്റോ വിതരണം ചെയ്തു. മസൂദ് കെ വിനോദ് കൺവീനർ ആയും സംഗീത മനോജ് ജോയിന്റ് കൺവീനർ ആയും 15 അംഗ കോഡിനേഷൻ കമ്മറ്റി രൂപീകരിച്ചു.
English Summary: AISF conducted reunion
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.