19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 15, 2024
November 12, 2024
November 8, 2024
October 11, 2024
October 11, 2024
August 16, 2024
August 12, 2024
July 5, 2024
July 4, 2024

എഐഎസ്എഫ് സംസ്ഥാന സമ്മേളനം; നാടാകെ കൊടികളുയർന്നു

Janayugom Webdesk
ആലപ്പുഴ
April 12, 2022 6:16 pm

എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ആവേശം വാനോളമുയർത്തി പതാക ദിനത്തിൽ നാടാകെ കൊടികളുയർന്നു. 18 , 19 തീയതികളിൽ സമ്മേളനത്തിന് വേദിയാകുന്ന ആലപ്പുഴയിൽ ആയിരകണക്കിന് കേന്ദ്രങ്ങളിൽ പതാക ഉയർന്നു. തിരുവനന്തപുരം പി എസ് സ്‌മാരകത്തിൽ സംസ്ഥാന പ്രസിഡന്റ് പി കബീറും പി കെ വി സ്‌മാരകത്തിൽ സംസ്ഥാന സെക്രട്ടറി ജെ അരുൺബാബുവും നഗരത്തിൽ സംസ്ഥാന ജോയിന്റ്സെക്രട്ടറി രാഹുൽ രാജ്ജും പതാക ഉയർത്തി. 

ആലപ്പുഴയിൽ സ്വാഗതസംഘം ജനറൽ കൺവീനർ അസ്‌ലം ഷാ , ജില്ലാ പ്രസിഡന്റ് യു അമൽ എന്നിവരും പതാക ഉയർത്തലിന് നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രിജി ശശിധരൻ കൊല്ലത്തും ബിബിൻ ഏബ്രഹാം പത്തനംതിട്ടയിലും അമൽ തൊടുപുഴയിലും സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ യു കണ്ണൻ കൊല്ലത്തും ഋഷിരാജ് കോട്ടയത്തും നിമിഷ രാജു എറണാകുളത്തും സി കെ ബിജിത്ത് ലാൽ കോഴിക്കോടും ചിന്നു ചന്ദ്രൻ തൃശൂരിലും പതാക ഉയർത്തി.

Eng­lish Sum­ma­ry: AISF State Con­fer­ence; Flags were hoist­ed all over the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.