21 September 2024, Saturday
KSFE Galaxy Chits Banner 2

വർണ്ണം പെയ്‌തിറങ്ങി ; വിളംബരം മുഴങ്ങി

Janayugom Webdesk
ആലപ്പുഴ
April 16, 2022 8:23 pm

രക്തസാക്ഷി സ്‌മരണകളും ജനകീയ സമരാരവങ്ങളും നിറഞ്ഞ ചരിത്രഭൂമിയായ ആലപ്പുഴയിൽ വർണ്ണം പെയ്‌തിറങ്ങി , എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ വിളംബരം മുഴങ്ങി. ചുവപ്പ് മേലപ്പണിഞ്ഞ വീഥിയിലൂടെയായിരുന്നു വിളംബര ജാഥ. നാടൻ കലാ രൂപങ്ങളും വാദ്യമേളങ്ങളും വർണ്ണ ബലൂണുകളും ജാഥക്ക് മാറ്റുകൂട്ടി.

ചെമ്പട്ടണിഞ്ഞ നഗരം ഈൻക്വിലാബിന്റെ ഈരടികളാൽ പുളകിതമായി. പൊരി വെയിലിലും തളരാതെ നാളെയുടെ പ്രതീക്ഷയായ വിദ്യാർത്ഥി സമൂഹത്തെ സ്വീകരിക്കുവാൻ പാതയോരങ്ങളിൽ ജനം തടിച്ചുകൂടി. ചലച്ചിത്ര താരം ചേർത്തല ജയൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്‌തു.

എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ , സെക്രട്ടറി ജെ അരുൺബാബു , സ്വാഗതസംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് , കൺവീനർ അസ്‌ലം ഷാ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ ദീപ്‌തി അജയകുമാർ , എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish summary;aisf state con­fer­ence Procla­ma­tion march

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.