21 January 2026, Wednesday

‘ഫ്ലഷി‘ന് രണ്ട് അവാർഡുകൾ; ഐഷ സുൽത്താന മികച്ച നവാഗത സംവിധായിക

Janayugom Webdesk
കൊച്ചി
August 17, 2023 8:47 pm

ലക്ഷദ്വീപിന്‍റെ സംസ്കാരം, രാഷ്ട്രീയം, പരിസ്ഥിതി എന്നി വിഷയങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സിനിമയായ ഫ്ലഷിന് ഏഴാമത് മലയാള പുരസ്കാരത്തിൽ രണ്ട് അവാർഡുകൾ. ഐഷ സുൽത്താന മികച്ച നവാഗത സംവിധായികയായും പ്രണവ് പ്രശാന്ത് മികച്ച പുതുമുഖ നടനായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം 2023 ഒക്ടോബർ 29ന് വൈകീട്ട് അഞ്ചിന് എറണാകുളം ടി പി രാജീവൻ നഗറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മലയാളത്തിൻ്റെ സംസ്കാരത്തിന് പ്രാധാന്യം നൽകുന്ന വിവിധ മേഖലകളിലെ പ്രതിഭകൾക്ക് മലയാള പുരസ്കാര സമിതി സമർപ്പിക്കുന്ന പുരസ്കാരമാണിത്.

ലക്ഷദ്വീപിന്‍റെ ആത്മാവിനെ ഒപ്പിയെടുത്ത സിനിമയാണ് ഫ്ലഷ്. സിനിമ ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും ലക്ഷദ്വീപിലാണ് സിനിമ ചിത്രീകരിച്ചത്. ദ്വീപിന്‍റെ ജീവനും ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Eng­lish Summary:aisha sul­tana best debut direc­tor for flush
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.