19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024
November 24, 2024

എഐടിയുസി ദേശീയ സമ്മേളനം; ജാഥകൾ 13ന് തുടങ്ങും

Janayugom Webdesk
ആലപ്പുഴ
December 4, 2022 9:19 am

എഐടിയുസി ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജാഥകൾ സംഘടിപ്പിക്കും. 13 ന് കയ്യൂരിൽ നിന്നും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പതാക ജാഥ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു നയിക്കും. 14 ന് വെങ്ങാന്നൂർ അയ്യന്‍കാളി സ്മൃതി മണ്ഡപത്തിൽ നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ബാനർ ജാഥാ എഐടിയുസി സംസ്ഥാന സെക്രട്ടറി കെ മല്ലിക നയിക്കും. 14 ന് മൂന്നാറിൽ നിന്നും എഐടിയുസി ദേശീയ സെക്രട്ടറി ടി എം മൂർത്തി ഉദ്ഘാടനം ചെയ്യുന്ന ഛായാചിത്ര ജാഥാ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എംഎൽഎ നയിക്കും.

14 ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്ന കൊടിമര ജാഥ എഐടിയുസി സംസ്ഥാന സെക്രട്ടറി വി ബി ബിനു നയിക്കും. 16ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്ന ദീപശിഖാ ജാഥ വർക്കിങ് വുമൺഫോറം ആലപ്പുഴ ജില്ലാ സെക്രട്ടറി അർച്ചനാ ജിസ്മോൻ നയിക്കും. വിവിധ ജാഥകൾ ഡിസംബർ 16 ന് 4 മണിക്ക് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനിയിൽ സംഗമിച്ച് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് പ്രയാണം ആരംഭിക്കും.

Eng­lish Sum­ma­ry: AITUC Nation­al Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.