എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴ ഒരുങ്ങുന്നു. ഡിസംബർ 16 മുതൽ 20 വരെയാണ് സമ്മേളനം. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കയ്യൂരിൽ നിന്നും ബാനർ അയ്യങ്കാളി സ്ക്വയറിൽ നിന്നുമാണ് കൊണ്ടുവരുന്നത്. പതാക ജാഥയുടെ ക്യാപ്റ്റൻ പി രാജുവും വൈസ് ക്യാപ്റ്റൻ എലിസബത്ത് അസീസിയും ഡയറക്ടർ സി പി മുരളിയുമാണ്. ഡിസംബർ 13 ന് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ വച്ച് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.
ബാനർ ജാഥയുടെ ക്യാപ്റ്റൻ കെ മല്ലികയും വൈസ് ക്യാപ്റ്റൻ എം ജി രാഹുലും ഡയറക്ടർ എംപി ഗോപകുമാറുമായിരിക്കും. ഡിസംബർ 14 ന് ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് കൊടിമരം കൊണ്ടുവരുന്നത്. ഡിസംബർ 14 ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. വി ബി ബിനു ക്യാപ്റ്റനും കവിതാരാജൻ വൈസ് ക്യാപ്റ്റനും കെ എസ് ഇന്ദുശേഖരൻ നായർ ഡയറക്ടറുമാണെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അറിയിച്ചു.
English Sammury: AITUC National Conference Flag and Banner Marches in December
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.