1 January 2026, Thursday

Related news

December 18, 2025
October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025

എഐടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു

ടി ജെ ആഞ്ചലോസ് പ്രസിഡന്റ്
കെ പി രാജേന്ദ്രൻ ജനറൽ സെക്രട്ടറി
Janayugom Webdesk
കൊച്ചി
January 5, 2024 7:40 pm

തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ അതിശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ നാലു ദിവസങ്ങളായി കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ നടന്നു വന്ന എഐടിയുസിയുടെ 18ാമത് സംസ്ഥാന സമ്മേളനത്തിന് തിരശീല വീണു. സാമ്രാജ്യത്വവിരുദ്ധ നയങ്ങൾ രൂപീകരണ കാലം മുതൽ ഉയർത്തിപ്പിടിക്കുകയും അതിനെതിരായി പോരാടുകയും ചെയ്യുന്ന പ്രസ്ഥാനമെന്ന നിലയിൽ പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തി.

ലോക തൊഴിലാളി സംഘടന (ഡബ്യുഎഫ്‌ടിയു) ഡപ്യൂട്ടി ജനറൽ സെക്രട്ടറി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പ്രതിനിധികൾ ആറ് കമ്മിഷനുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചർച്ചയും ശേഷം പൊതുചർച്ചയും നടന്നു. കമ്മിഷൻ റിപ്പോർട്ടുകൾ കൺവീനർമാരായ ടി ജെ ആഞ്ചലോസ്, എലിസബത്ത് അസീസി, കെ പി ശങ്കരദാസ്, വാഴൂർ സോമൻ, സി പി മുരളി, എം പി ഗോപകുമാർ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് 675 അംഗ പുതിയ സംസ്ഥാന ജനറൽ കൗൺസിലിനെയും സംസ്ഥാന പ്രസിഡന്റായി ടി ജെ ആഞ്ചലോസ്, ജനറൽ സെക്രട്ടറിയായി കെ പി രാജേന്ദ്രൻ, ട്രഷറായി പി സുബ്രഹ്മണ്യൻ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

വിജയൻ കുനിശ്ശേരി, വാഴൂർ സോമൻ, പി രാജു, കെ പി ശങ്കരദാസ്, താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, പി കെ മൂർത്തി, കെ മല്ലിക, കെ എസ് ഇന്ദുശേഖരൻ നായർ, കെ കെ അഷ്‌റഫ്, സി കെ ശശിധരൻ, പി വി സത്യനേശൻ, ചെങ്ങറ സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാര്‍), സി പി മുരളി, വി ബി ബിനു, കെ സി ജയപാലൻ, കെ ജി ശിവാനന്ദൻ, എം പി ഗോപകുമാർ, എം ജി രാഹുൽ, ആർ പ്രസാദ്, എലിസബത്ത് അസീസി, കവിത രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആർ സജിലാൽ, ജി ലാലു, എ ശോഭ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

പുതിയ ഭാരവാഹികളായ ടി ജെ ആഞ്ചലോസ്, കെ പി രാജേന്ദ്രൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ ടി രഘുവരൻ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: AITUC State Con­fer­ence concluded
You may also like this video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.