21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024

എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ സമാപിച്ചു

Janayugom Webdesk
തൃശൂർ
October 6, 2024 8:25 pm

രണ്ടു ദിവസങ്ങളിലായി തൃശൂരിൽ നടന്ന എഐടിയുസി സംസ്ഥാന ജനറൽ കൗൺസിൽ സമാപിച്ചു. കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച സമരവിജയ സ്മരണ ദേശീയ സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. തൊഴില്‍ നിഷേധത്തിനെതിരെ, എഐടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ തൃശൂര്‍ കല്യാണ്‍ സാരീസ്, അല്‍-ഇക്ബാല്‍ ആശുപത്രി, വടക്കാഞ്ചേരി റേഞ്ചിലെ കള്ളുഷാപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നടത്തിയ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും വിജയം വരിച്ചവരെയും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി അഷ്റഫ് വലിയകത്തിന്റെ നേതൃത്വത്തില്‍ ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത തൊഴിലാളികളെയും നേതാക്കളെയും ചടങ്ങിൽ ആദരിച്ചു.എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ഇ എസ് ബിജിമോൾ, വി കെ ലതിക, പി ശ്രീകുമാർ, എം രാധാകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.