9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
December 5, 2024
December 5, 2024
December 5, 2024
October 2, 2024
October 1, 2024
September 29, 2024
September 8, 2024
August 29, 2024
August 27, 2024

എഐവൈഎഫ് അതിജീവന മാർച്ച് നടത്തി

Janayugom Webdesk
കല്പറ്റ
January 8, 2025 11:10 pm

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് അതിജീവന മാർച്ച് നടത്തി. ഇന്ന് രാവിലെ 11 മണിക്ക് മേപ്പാടിയിൽ നിന്ന് ദുരന്തത്തെ അതിജീവിച്ച ജിജേഷും പ്രദീപനും ജാഥാ ക്യാപ്റ്റന്‍ ടി ടി ജിസ്‍മോന് പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു. 

വൈകുന്നേരം നാലുമണിയോടെ മാർച്ച് കല്പറ്റ ഹെഡ് പോസ്റ്റ്ഓഫിസിന് മുമ്പിൽ എത്തി. തുടർന്ന് നടന്ന ധർണ സിനിമാ സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുമേഷ് ബത്തേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, ടി ടി ജിസ‌്മോൻ, പി കെ മൂർത്തി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ സ്വാഗതവും, ജസ്മൽ അമീർ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.