22 April 2025, Tuesday
KSFE Galaxy Chits Banner 2

മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Janayugom Webdesk
അഞ്ചൽ
April 6, 2022 9:14 pm

ജീവൻ രക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ എഐവൈഎഫ് അഞ്ചലിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന കമ്മിറ്റിയംഗം ഇ കെ സുധീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജിമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ബി നസീർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം വി അജിവാസ്, ലിബു അലക്സ്, അനന്ദു ബി ലേയൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് മുഹമ്മദ് നാസിം, ആദർശ് സതീശ്, അഖിൽ മുരളി, വിഷ്ണു അറയ്ക്കൽ, റ്റി തുഷാര, ഹരികൃഷ്ണൻ, ബൈജു, അതുൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.