14 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024
December 5, 2024
December 5, 2024

ബിനോയ് വിശ്വത്തിന് എ എ റഹീമിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
July 8, 2024 5:26 pm

സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ് വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എ എ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ബിനോയ് വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണ്.

ഇടതുപക്ഷത്തിനെതിരെ ആസൂത്രിത ആക്രമണങ്ങൾ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ ലേബലിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് തിരുത്തുവാൻ എസ്എഫ്ഐ തയ്യാറാകണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. 

വിമർശനം ഉൾക്കൊണ്ട് എസ്­എഫ്ഐ രാഷ്ട്രീയത്തിന്റെ പ്ര­യോഗരീതികളിൽ പരിഷ്കരണത്തിന് ആഹ്വാനം നൽകാതെ ബിനോയ് വിശ്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന എ എ റഹീം എംപിയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. ഇടതുപക്ഷം കൂടുതൽ തിരുത്തലുകൾക്ക് വിധേയമാകേണ്ട കാലഘട്ടത്തിൽ ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Binoy Vish­wam does­n’t need AA Rahim’s cer­tifi­cate: AIYF

You may also like this video

YouTube video player

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.