20 December 2024, Friday
KSFE Galaxy Chits Banner 2

എഐവൈഎഫ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Janayugom Webdesk
ആലപ്പുഴ
July 12, 2023 8:23 pm

മതന്യൂനപക്ഷങ്ങൾക്ക് എതിരായ സംഘപരിവാർ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ ജനതയക്ക് ഐക്യദാർഢ്യവുമായി എഐവൈഎഫ് നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ടി വി സ്മാരകത്തിൽ നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി കിടങ്ങാംപറമ്പ് ജംഗ്ഷനിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷെമീറ ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം കണ്ണൻ സ്വാഗതം പറഞ്ഞു.

എഐവൈഎഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലംഷാ, പ്രസിഡന്റ് യു അമൽ, എഐൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, ബി ഷംനാദ്, ജി സുധീഷ്, നിജു തോമസ് തുടങ്ങിയവർ സംസാരിച്ചു. ജോമോൻ ലോറൻസ് നന്ദി പറ‍ഞ്ഞു. നൂറുകണക്കിന് യുവതീ-യുവാക്കൾ പങ്കെടുത്ത നൈറ്റ് മാർച്ചിന് കെ എം അഭിലാഷ്, കെ എം മഹീൻകുട്ടി, വിഷ്ണു സത്യനേശൻ, പി ടി സജീവ്, ചിക്കു പി വി, ആശ സുനീഷ് തുടങ്ങിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.