11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 27, 2025
February 15, 2025
January 8, 2025
December 5, 2024
December 5, 2024

എഐവൈഎഫ് പെരിയാർ സംരക്ഷണ ജാഥ ഇന്ന്

*കടമക്കുടിയിൽ നിന്നും പാതാളം വരെ 
Janayugom Webdesk
കൊച്ചി
June 8, 2024 7:45 am

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, പ്രസിഡന്റ് എൻ അരുൺ എന്നിവർ നേതൃത്വം നൽകുന്ന പെരിയാർ സംരക്ഷണ ജാഥ ഇന്ന് രാവിലെ 9.30ന് കടമക്കുടിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് അഞ്ചരയ്ക്ക് ഏലൂർ പാതാളത്ത് സമാപിക്കും.
പെരിയാറിലേക്ക് രാസമാലിന്യ മൊഴുക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക, പെരിയാർ നദി സംരക്ഷിക്കുക, പെരിയാർ റിവർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുക, പുഴ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. 

സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. 11 ന് വരാപ്പുഴയിൽ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷറഫ് 12.30ന് ചേരാനെല്ലൂർ വിഷ്ണുപുരത്തും കമലാസദാനന്ദന്‍ ഉച്ചക്ക് 3.30ന് മഞ്ഞുമ്മലിലും ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ വൈകിട്ട് 4.30ന് ഏലൂർ കമ്പനിപ്പടിയിലും സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും. ഏലൂർ പാതാളം ജംങ്ഷനിൽ സമാപന സമ്മേളനം സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

Eng­lish Summary:AIYF Peri­yar pro­tec­tion march today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.